Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
ഇറങ്ങുന്നത് നിധി കണ്ടിരുന്നു. അവൾ അപ്പപ്പോൾ തന്നെ എന്നെ വിളിച്ചുണർത്തി.
അന്ന് രാത്രി, നിനക്ക് പുറകെ നിന്റെ നിഴലായി ഞാനും നിധിയും ഉണ്ടായിരുന്നു. ഞങ്ങൾക്ക് അറിയണമായിരുന്നു, ഓരോ ലൂപ്പിലും എന്തുകൊണ്ടാണ് ഈ മല നിന്നെ ഇങ്ങനെ കാന്തം പോലെ വലിച്ചടുപ്പിക്കുന്നതെന്ന്... അവിടെ എന്താണ് സംഭവിക്കുന്നതെന്ന്...
അതിനു പുറമേ ഇത്തവണ നിന്നെ മരണത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു...
പക്ഷേ, ആ യാത്രയിൽ നടന്ന കാര്യങ്ങളെല്ലാം ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
നീ പോകുന്ന ഓരോ വഴിയും നിനക്ക് മനപ്പാഠമായിരുന്നു. ആ ലൂപ്പിൽ തന്നേ പല തവണ നീ ആ വഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ടാവണം.... അതൊന്നും ഞാനും നിധിയുമറിഞ്ഞിരുന്നില്ല
അതിനേക്കാൾ വലിയ അത്ഭുതം അതൊന്നുമല്ലായിരുന്നു...
മോതിരത്തിന്റെ ശക്തിയില്ലാതെ, ആ കാട്ടിലെ ആത്മാക്കളുടെ സാന്നിധ്യം ഭയക്കാതെ അവിടെ നിൽക്കാൻ എനിക്കും നിധിക്കും കഴിയുമായിരുന്നില്ല. എന്നാൽ നീ... ആ മഞ്ഞുമൂടിയ വഴിയിലൂടെ, കാട്ടിലെ ഇരുട്ടിലൂടെ നിർഭയനായി നടന്നു.
അവിടെ വസിക്കുന്ന ക്രൂരമായ ആത്മാക്കളോ മറ്റ് ശക്തികളോ നിന്നെ തൊട്ടതുപോലുമില്ല! അവർ നിനക്ക് വഴിമാറിത്തരികയായിരുന്നോ എന്ന് പോലും എനിക്ക് തോന്നിപ്പോയി...
നീ നേരെ ഗുഹയുടെ ഉള്ളിലേക്ക് കയറുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഗുഹയും കടന്ന് നീ ആ കാട്ടിലൂടെ എന്തോ തിരയുന്നതുപോലെ അലഞ്ഞു.
നിനക്ക് നഷ്ടപ്പെട്ടതെന്തോ അവിടെയുണ്ടെന്ന് നീ വിശ്വസിക്കുന്നതുപോലെ... പക്ഷേ നിനക്കത് കണ്ടെത്താനായില്ല.
നീ നിരാശയോടെ ചുറ്റും നോക്കുമ്പോഴാണ്... പെട്ടെന്ന് ഗുഹക്കുള്ളിൽ നിന്നും ഒരു ഭയാനകമായ ശബ്ദം മുഴങ്ങിയത്! ഒപ്പം ഒരു ശക്തമായ കാറ്റ് ഉള്ളിൽ നിന്നും പുറത്തേക്ക് ആഞ്ഞടിച്ചു.
ആ നിമിഷം ഞങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. ഞങ്ങൾ മറഞ്ഞിരുന്ന മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും നിനക്ക് മുൻപിലേക്ക് വന്നു.
ഞങ്ങളെ കണ്ടതും നീ ദേഷ്യപ്പെട്ടു, തിരിച്ചുപോകാൻ നിർദ്ദേശിച്ചു.... പക്ഷേ ഇത്തവണ നിന്നെ തനിച്ചാക്കി പോകാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഒടുവിൽ ഞങ്ങളുടെ വാശിക്ക് മുന്നിൽ നിനക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.
വീണ്ടും ആ ഗുഹക്കുള്ളിൽ
💬 Comments
View all comments