0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

പോകും, എവിടെ നിൽക്കും' എന്നുള്ള തലവേദനകൾ ഒന്നും ഉണ്ടായിരുന്നില്ല....

സ്റ്റേഷന് പുറത്തിറങ്ങിയതും എല്ലാവരുടെയും മുഖത്ത് ഒരേ ഭാവമായിരുന്നു, വിശപ്പ്!

പ്രത്യേകിച്ച് ആമിയുടെയും രാഹുലിന്റെയും.

പക്ഷേ, ചുറ്റും നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. കണ്ണിൽ കണ്ട ഹോട്ടലുകളെല്ലാം ഷട്ടർ താഴ്ത്തിയിരിക്കുന്നു. ഒടുവിൽ വേറെ വഴിയില്ലാതെ, ടാക്സി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ നടന്നു....

ടാക്സി സ്റ്റാൻഡിൽ പ്രായം ചെന്ന ഒരു ഡ്രൈവർ, കാറിന് മുകളിൽ ചാരി നിന്ന് ബീഡി വലിക്കുന്നുണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും അദ്ദേഹം ബീഡി താഴെയിട്ട് അടുത്തു വന്നു.

രാഹുലാണ് മുന്നിൽ നിന്നിരുന്നത്. തന്റെ "ഭാഷാ പാണ്ഡിത്യം" പുറത്തെടുക്കാൻ പറ്റിയ അവസരമാണെന്ന് അവന് തോന്നിക്കാണണം.

അവൻ ഡ്രൈവറെ നോക്കി, തമിഴും മലയാളവും പിന്നെ അവന് മാത്രം അറിയാവുന്ന ഏതോ ഭാഷയും ചേർത്ത് ഗൗരവത്തിൽ ചോദിച്ചു:

"അണ്ണാ... വണക്കം! ഇങ്കെ... ഇങ്കെ വന്ന്... നല്ല ശാപ്പാട് കിട്ടുന്ന വല്ല ഹോട്ടൽസും തുറന്നിരിക്കുമാ? നല്ല പശിയാവുത്... അതുകൊണ്ട് നല്ലൊരു തുറന്ത കടയിലേക്കെ വിടുമോ?"

രാഹുലിന്റെ തമിഴ് കേട്ടതും ഡ്രൈവർ അന്തം വിട്ട് വായും പൊളിച്ചു നിന്നു.

ഞങ്ങൾക്കാണെങ്കിൽ ചിരി സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സച്ചിൻ വായ പൊത്തിപ്പിടിച്ച് ചിരിക്കുകയാണ്.

ഡ്രൈവർ പാവം, നിസ്സഹായനായി ഞങ്ങളെ നോക്കി. രാഹുൽ ചോദിച്ചത് തമിഴാണോ അതോ വല്ല അന്യഗ്രഹ ഭാഷയാണോ എന്ന സംശയം പുള്ളിയുടെ മുഖത്ത് പ്രകടമായിരുന്നു....!

രാഹുൽ.., ആ മൈരൻ വിടുന്ന ലക്ഷണമില്ല. വീണ്ടും ചോദിച്ചു:

"അണ്ണാ... 'പശി' അണ്ണാ... ഫുഡ്‌! നല്ല ചൂട് ദോസൈ... സട്ണി... സാമ്പാർ... എങ്കെ കിട്ടും?"

ഇതൊരു നടക്ക് പോവില്ല എന്ന് മനസ്സിലായതും ഒടുവിൽ സഹികെട്ട് കൃതിക മുന്നോട്ട് വന്നു.

അവൾ ചിരിയൊതുക്കി ഡ്രൈവറോട് നല്ല തമിഴിൽ കാര്യം പറഞ്ഞു....

എന്തായാലും അതുകേട്ടതും ആ മനുഷ്യന്റെ ശ്വാസം നേരെ വീണു... രാഹുലിനെ ഒന്ന് അടിമുടി നോക്കിയിട്ട്, "വാങ്ക തമ്പി... ഒരു നല്ല കട ഇറുക്ക്" എന്ന് പറഞ്ഞ്

💬 Comments

View all comments