Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
മെല്ലെ അവളുടെ അരികിലായി ഇരുന്നു.
ഞാൻ വന്നിരുന്നത് അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അവളുടെ ആ കുഞ്ഞു പിണക്കം മാറ്റാൻ, ഞാൻ പതിയെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
അവൾ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല.
എന്നിട്ട് അവളുടെ കാതുകളോട് ചേർന്ന്, കൊച്ചു കുട്ടികളോട് എന്ന പോലെ ഞാൻ പറഞ്ഞു.
"സാരമില്ലെടോ... പോട്ടെ..."
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
"നമ്മൾ കുറച്ച് നേരം കൂടി കഴിഞ്ഞാൽ ഇറങ്ങാനുള്ള സ്റ്റേഷൻ എത്തും. അവിടെ ഇറങ്ങിയ ഉടനെ, എന്റെ പൊന്നിന് ഞാൻ നല്ല ചൂട് ദോശ വാങ്ങിത്തരാം... പോരേ?"
ദോശ എന്ന് കേട്ടതിനേക്കാൾ, എന്റെ ആ ചേർത്തുപിടിക്കലാണ് അവളെ തണുപ്പിച്ചത്.
അവൾ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി. ആ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്ന ദേഷ്യമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരുന്നു... പകരം, എന്നോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ് അവിടെ തെളിഞ്ഞു നിന്നത്.
അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്ന്, കുറുമ്പോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു:
"വാങ്ങിത്തന്നാൽ മാത്രം പോര... എനിക്ക് വാരിത്തരികയും വേണം... എന്നാലേ എന്റെ പിണക്കം മാറൂ..."
അത്രയും പറഞ്ഞ്, എന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചു.
രാഹുലിനോടുള്ള ദേഷ്യമോ വിശപ്പോ ഒന്നും അപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്നില്ല. എന്നെ കിട്ടിയ സന്തോഷത്തിൽ, ലോകം തന്നെ മറന്നത് പോലെ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
**************
ഏകദേശം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു ഞങ്ങൾ തഞ്ചാവൂർ സ്റ്റേഷനിൽ എത്തിയപ്പോൾ.
ട്രെയിനിന്റെ ഇരമ്പൽ നിലച്ചതും ഒരു വലിയ നിശബ്ദതയിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്.
ബാഗുകളെല്ലാം തോളിലിട്ട് പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ, രാത്രിയുടെ ആലസ്യം ആ സ്റ്റേഷനെ മൂടിയിരുന്നു. വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
താമസിക്കാനുള്ള സ്ഥലം കൃതിക അവളുടെ അച്ഛൻ വഴി നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു. അതുകൊണ്ട് 'എങ്ങോട്ട്
💬 Comments
View all comments