Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
പലയിടത്തും ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.
ഫാമിലികൾക്ക് ഇരിക്കാനായി ഒരു വശത്ത് പ്രത്യേകമൊരു സ്ഥലം (Family Room) ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് കയറി വട്ടത്തിലിട്ടിരുന്ന ഒരു വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു.
ഞങ്ങൾ ഇരുന്നതും യൂണിഫോം ഇട്ട ഒരു വെയ്റ്റർ വെള്ളവും ഗ്ലാസുകളുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു....
"സൊല്ലുങ്കെ സാർ... സാപ്പിട എന്ന എടുത്തുക്ക പോറീങ്കെ? നൈറ്റ് ടിഫൻ ഐറ്റംസ് എല്ലാമേ ഇറുക്ക്... ദോശ, ഇഡ്‌ലി, പൊറോട്ട, ചപ്പാത്തി... സ്പെഷൽ കുറുമയും ഇറുക്ക്..."
അരയിലൊരു വെളുത്ത ടവ്വൽ ചുറ്റിയ ആ വെയ്റ്റർ തനി തമിഴിൽ ചോദിച്ചു:
'ദോശ' എന്ന് കേട്ടതും രാഹുലിന്റെ കണ്ണുകൾ വിടർന്നു. അവൻ ആമിയെ ഒന്ന് പാളി നോക്കി. നേരത്തെ അവളുടെ ദോശ തിന്നതിന്റെ ക്ഷീണം തീർക്കാൻ ഇതാണ് അവസരമെന്ന് അവന് തോന്നി.
രാഹുൽ ആവേശത്തോടെ ചോദിച്ചു:
"അണ്ണാ... അപ്പടി നല്ല മൊറു മൊറുന്ന്... കടിക്കുമ്പോ കരുമുരുന്ന് ഇരിക്കണ... മസാല ദോശ... ഇങ്കെ ഇരിക്കുതാ...? അതായത്... ഉണ്ടാ..?"
അവന്റെ ആ ചോദ്യം കേട്ട് വെയ്റ്റർ ഒന്ന് ചിരിച്ചു.
"കണ്ടിപ്പാ ഇറുക്ക് തമ്പി... നെയി റോസ്റ്റും ഇറുക്ക്."
ഇതുകേട്ടതും ആമി ഇടപെട്ടു.
"എനിക്ക് നെയ്യ് റോസ്റ്റ് മതി!"
രാഹുൽ വിട്ടില്ല, അവൻ വെയ്റ്ററെ നോക്കി ഓർഡർ ഉറപ്പിച്ചു:
"ശരി അണ്ണാ... ഒരു മസാല ദോശ, രണ്ട് നെയി റോസ്റ്റ്... പിന്നെ അഞ്ച് പൊറോട്ട... അതിക്ക് നല്ല എറച്ചി കുറുമ..."
കൃതികയും സച്ചിനും റോസും പൊറോട്ടയും ചിക്കനും പറഞ്ഞു.
ഞാനും നിധിയും ഒരു ബിരിയാണി വീതവും
"ശരി സാർ... ഒരു പത്ത് നിമിഷം... ഇപ്പൊവേ കൊണ്ടുവന്ത്‌റേൻ."
ഓർഡർ എടുത്ത ശേഷം വെയ്റ്റർ തലയാട്ടിക്കൊണ്ട് പറഞ്ഞു:
അയാൾ പോയതും രാഹുൽ ഒരു വിജയിയെപ്പോലെ ഞങ്ങളെ നോക്കി കോളർ പൊക്കി....
"എങ്ങനെയുണ്ട് എന്റെ തമിഴ്? നേരത്തെ ആ ടാക്സിക്കാരന് ഭാഷ അറിയാത്തോണ്ടാ... അല്ലാതെ എനിക്കറിയാത്തോണ്ടല്ല..."
അവന്റെ
💬 Comments
View all comments