0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

ആ ന്യായീകരണം കേട്ടതും സച്ചിൻ അടിക്കാനായി കൈയോങ്ങി...

വൈകാതെ തന്നെ ചൂടുള്ള ആവി പറക്കുന്ന ഭക്ഷണമെത്തി.

നല്ല വാഴയിലയിൽ വിളമ്പിയ മൊരിഞ്ഞ ദോശയും, ലെയർ ഉള്ള പൊറോട്ടയും, നല്ല കൊഴുത്ത കുറുമയും, പിന്നേ കണ്ടാൽ തിരക്കേടില്ലാത്ത ബിരിയാണിയും...

ആമിയുടെ മുന്നിൽ നെയ്യ് റോസ്റ്റ് വന്നതും അവളുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. അവൾ വേഗം അത് മുറിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വെച്ചുതന്നു.

ആമിയുടെ കയ്യിൽ നിന്നും ആ ഒരു പീസ് വി

കഴിക്കുമ്പോഴാണ് പുറത്ത് കാത്തുനിൽക്കുന്ന ഡ്രൈവർ ചേട്ടന്റെ മുഖം ഓർമ്മ വന്നത്.

രുചി ആസ്വദിച്ചിരുന്നാൽ പണി പാളും.

"എടാ വേഗം കഴിക്ക്... അയാളവിടെ പുറത്തു പോസ്റ്റ് ആയി നിൽക്കുകയാണ്...വൈകിയാൽ നമ്മളേ ഇവിടേ ഇട്ടിട്ടായാളങ് പോവും..."

ഞാൻ എല്ലാവരെയും ഓർമ്മിപ്പിച്ചു. അതോടെ തീറ്റയുടെ വേഗത കൂടി. രാഹുൽ തന്റെ മുന്നിലെ മസാല ദോശയോട് ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചു. പൊറോട്ടയും കുറുമയും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി.

തിരക്കിട്ട് ഭക്ഷണം കഴിച്ച്, കൈ കഴുകി ഞങ്ങൾ കൗണ്ടറിൽ ചെന്ന് ബില്ല് കൊടുത്തു. രാഹുൽ വയറു നിറഞ്ഞ സംതൃപ്തിയോടെ ഒരു ഏമ്പക്കവും വിട്ട്, പുറത്തേക്ക് നടന്നു.

ഞങ്ങൾ വേഗം കാറിൽ കയറി. ഡ്രൈവർ ചേട്ടൻ ഞങ്ങളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് എഞ്ചിൻ ഓണാക്കി.

ശേഷം മുന്നിൽ പോകുന്ന കാറിനെ പിന്തുടർന്ന് ഞങ്ങളുടെ ഡ്രൈവർ വണ്ടി വിട്ടു.

നഗരത്തിന്റെ തിരക്കുകൾ മാറി, വണ്ടി വലിയൊരു ഇടവഴിയിലേക്ക് തിരിഞ്ഞു.

ആ വഴിയിലേക്ക് കടന്നതും അതൊരു വേറിട്ട ലോകമാണെന്ന് എനിക്ക് തോന്നിപോയി...

വിജനമായ പ്രദേശമായിരുന്നില്ല അവിടം. മറിച്ച്, പഴയ തമിഴ് ശൈലിയിൽ നിർമ്മിച്ച വീടുകൾ തിങ്ങിനിറഞ്ഞ ഒരു അഗ്രഹാര തെരുവായിരുന്നു അത്.

ഇരുവശത്തും വരിവരിയായി ഒരേ പാറ്റേണിലുള്ള ഓടുമേഞ്ഞ വീടുകൾ. ഓരോ വീടിനും മുന്നിൽ വിശാലമായ തിണ്ണയും, അതിൽ ചാരിവെച്ചിരിക്കുന്ന മരത്തൂണുകളും. പല വീടുകളുടെയും മുന്നിൽ വെളുത്ത

💬 Comments

View all comments