0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

"

ഞാൻ ചിരിക്കുന്നത് കണ്ടിട്ടാവണം ആമി എന്നോട് ചോദിച്ചു...

അതിന് ഉത്തരമായി ഒരു ഉരുളകൂടി ഞാൻ അവളുടെ വായിലേക്ക് തിരുകികൊടുത്തു...

അല്ല പിന്നേ...... 😤

************

ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ ശരീരമാകെ ഒരു തളർച്ച പടർന്നു. ട്രെയിനിന്റെ താളാത്മകമായ കുലുക്കവും വയറ് നിറഞ്ഞതിന്റെ ആലസ്യവും കൂടിയായപ്പോൾ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി.

ഇരുന്ന ഇരുപ്പിൽ എന്റെ തല പലതവണ വശങ്ങളിലേക്ക് ചെരിഞ്ഞു. ഉറക്കം എന്നെ പാടെ കീഴടക്കാൻ ശ്രമിക്കുകയാണ്.

​ഇടയ്ക്ക് കണ്ണ് തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു.

"എന്താ വാവേ ഉറക്കം വരുന്നുണ്ടോ....? "

എന്റെ ഈ കഷ്ടപ്പാട് കണ്ടാവണം നിധി പതുക്കെ എന്റെ തോൾ പിടിച്ചു കുലുക്കി ചോദിച്ചു.....

"മ്മ്.... "

ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി....

​"എന്നാ... ഇങ്ങനെ ഇരുന്നു തൂങ്ങാതെ ദേ ഇങ്ങോട്ട് കിടന്നോ..."

അവൾ തന്റെ മടിയിൽ തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു

​കേൾക്കേണ്ട താമസം, രണ്ടാമതൊന്നാലോചിക്കാൻ പോലും നിൽക്കാതെ ഞാൻ അവളുടെ മടിയിലേക്കങ് വീണു.

ശരിക്കും പറഞ്ഞാൽ ആ ഒരു വാക്ക് കേൾക്കാൻ വേണ്ടി ഞാൻ എത്രമാത്രം കൊതിച്ചിരുന്നു എന്നപ്പോഴാണ് എനിക്ക് മനസ്സിലായത്...

അവളുടെ ശരീരത്തിന്റെ മൃതുലതയും ഒപ്പം ആ ചൂടും കൂടിയായപ്പോൾ ഒരു പ്രത്യേക സുഖം എന്നേ തേടിയെത്തി....

​"ഹാ... ഇപ്പോഴാ ഒരു സമാധാനമായത്..."

ഞാൻ കണ്ണുകൾ അടച്ച് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞു....

​എന്റെ തല ഉറപ്പിച്ചു എന്ന് കണ്ടതും, ആമി ഒട്ടും വൈകിയില്ല. അവൾ നിധിയുടെ മറുഭാഗത്ത് അവളുടെ തോളിലേക്ക് പതുക്കെ തല ചായ്ച്ചു....

​ഇപ്പോൾ നിധി ഒരു വലിയ തണൽമരം പോലെയാണ്. അവളുടെ ഇടത് വശത്ത് തോളിൽ തല വച്ച് ഉറങ്ങുന്ന ആമിയും, മടിയിൽ കുട്ടികളെപ്പോലെ ചുരുണ്ടുകൂടി കിടക്കുന്ന ഞാനും...

​നിധി അവളുടെ ഒരു കൈ കൊണ്ട് എന്റെ തലയിലൂടെ പതുക്കെ വിരലോടിക്കാൻ തുടങ്ങി. ആ തലോടലിന് ഒരു മാന്ത്രികശക്തി ഉണ്ടായിരുന്നു. പുറത്ത് ട്രെയിൻ പാളത്തിലൂടെ ഓടുമ്പോഴുണ്ടാകുന്ന ആ താളവും, ജനലിലൂടെ അടിച്ചുകയറുന്ന കാട്ടു പൂക്കളുടെ ഗന്ധമുള്ള കാറ്റുംകൂടിയായപ്പോൾ ഞാനേതോ സ്വപ്നലോകത്തേക്കെന്ന പോലേ വഴുതി വീണു.....

സച്ചിനും രാഹുലും അപ്പുറത്തെ സീറ്റിലിരുന്ന് ഫോണിൽ

💬 Comments

View all comments