Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
ഉരുളകൂടി ഞാൻ അവളുടെ വായിലേക്ക് തിരുകികൊടുത്തു...
അല്ല പിന്നേ...... 😤
************
ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ ശരീരമാകെ ഒരു തളർച്ച പടർന്നു. ട്രെയിനിന്റെ താളാത്മകമായ കുലുക്കവും വയറ് നിറഞ്ഞതിന്റെ ആലസ്യവും കൂടിയായപ്പോൾ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി.
ഇരുന്ന ഇരുപ്പിൽ എന്റെ തല പലതവണ വശങ്ങളിലേക്ക് ചെരിഞ്ഞു. ഉറക്കം എന്നെ പാടെ കീഴടക്കാൻ ശ്രമിക്കുകയാണ്.
ഇടയ്ക്ക് കണ്ണ് തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു.
"എന്താ വാവേ ഉറക്കം വരുന്നുണ്ടോ....? "
എന്റെ ഈ കഷ്ടപ്പാട് കണ്ടാവണം നിധി പതുക്കെ എന്റെ തോൾ പിടിച്ചു കുലുക്കി ചോദിച്ചു.....
"മ്മ്.... "
ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി....
"എന്നാ... ഇങ്ങനെ ഇരുന്നു തൂങ്ങാതെ ദേ ഇങ്ങോട്ട് കിടന്നോ..."
അവൾ തന്റെ മടിയിൽ തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു
കേൾക്കേണ്ട താമസം, രണ്ടാമതൊന്നാലോചിക്കാൻ പോലും നിൽക്കാതെ ഞാൻ അവളുടെ മടിയിലേക്കങ് വീണു.
ശരിക്കും പറഞ്ഞാൽ ആ ഒരു വാക്ക് കേൾക്കാൻ വേണ്ടി ഞാൻ എത്രമാത്രം കൊതിച്ചിരുന്നു എന്നപ്പോഴാണ് എനിക്ക് മനസ്സിലായത്...
അവളുടെ ശരീരത്തിന്റെ മൃതുലതയും ഒപ്പം ആ ചൂടും കൂടിയായപ്പോൾ ഒരു പ്രത്യേക സുഖം എന്നേ തേടിയെത്തി....
"ഹാ... ഇപ്പോഴാ ഒരു സമാധാനമായത്..."
ഞാൻ കണ്ണുകൾ അടച്ച് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞു....
എന്റെ തല ഉറപ്പിച്ചു എന്ന് കണ്ടതും, ആമി ഒട്ടും വൈകിയില്ല. അവൾ നിധിയുടെ മറുഭാഗത്ത് അവളുടെ തോളിലേക്ക് പതുക്കെ തല ചായ്ച്ചു....
ഇപ്പോൾ നിധി ഒരു വലിയ തണൽമരം പോലെയാണ്. അവളുടെ ഇടത് വശത്ത് തോളിൽ തല വച്ച് ഉറങ്ങുന്ന ആമിയും, മടിയിൽ കുട്ടികളെപ്പോലെ
💬 Comments
View all comments