Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
അഞ്ച് പൊറോട്ട... അതിക്ക് നല്ല എറച്ചി കുറുമ..."
കൃതികയും സച്ചിനും റോസും പൊറോട്ടയും ചിക്കനും പറഞ്ഞു.
ഞാനും നിധിയും ഒരു ബിരിയാണി വീതവും
"ശരി സാർ... ഒരു പത്ത് നിമിഷം... ഇപ്പൊവേ കൊണ്ടുവന്ത്റേൻ."
ഓർഡർ എടുത്ത ശേഷം വെയ്റ്റർ തലയാട്ടിക്കൊണ്ട് പറഞ്ഞു:
അയാൾ പോയതും രാഹുൽ ഒരു വിജയിയെപ്പോലെ ഞങ്ങളെ നോക്കി കോളർ പൊക്കി....
"എങ്ങനെയുണ്ട് എന്റെ തമിഴ്? നേരത്തെ ആ ടാക്സിക്കാരന് ഭാഷ അറിയാത്തോണ്ടാ... അല്ലാതെ എനിക്കറിയാത്തോണ്ടല്ല..."
അവന്റെ ആ ന്യായീകരണം കേട്ടതും സച്ചിൻ അടിക്കാനായി കൈയോങ്ങി...
വൈകാതെ തന്നെ ചൂടുള്ള ആവി പറക്കുന്ന ഭക്ഷണമെത്തി.
നല്ല വാഴയിലയിൽ വിളമ്പിയ മൊരിഞ്ഞ ദോശയും, ലെയർ ഉള്ള പൊറോട്ടയും, നല്ല കൊഴുത്ത കുറുമയും, പിന്നേ കണ്ടാൽ തിരക്കേടില്ലാത്ത ബിരിയാണിയും...
ആമിയുടെ മുന്നിൽ നെയ്യ് റോസ്റ്റ് വന്നതും അവളുടെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. അവൾ വേഗം അത് മുറിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വെച്ചുതന്നു.
ആമിയുടെ കയ്യിൽ നിന്നും ആ ഒരു പീസ് വി
കഴിക്കുമ്പോഴാണ് പുറത്ത് കാത്തുനിൽക്കുന്ന ഡ്രൈവർ ചേട്ടന്റെ മുഖം ഓർമ്മ വന്നത്.
രുചി ആസ്വദിച്ചിരുന്നാൽ പണി പാളും.
"എടാ വേഗം കഴിക്ക്... അയാളവിടെ പുറത്തു പോസ്റ്റ് ആയി നിൽക്കുകയാണ്...വൈകിയാൽ നമ്മളേ ഇവിടേ ഇട്ടിട്ടായാളങ് പോവും..."
ഞാൻ എല്ലാവരെയും ഓർമ്മിപ്പിച്ചു. അതോടെ തീറ്റയുടെ വേഗത കൂടി. രാഹുൽ തന്റെ മുന്നിലെ മസാല ദോശയോട് ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചു. പൊറോട്ടയും കുറുമയും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി.
തിരക്കിട്ട് ഭക്ഷണം കഴിച്ച്, കൈ കഴുകി ഞങ്ങൾ കൗണ്ടറിൽ ചെന്ന് ബില്ല് കൊടുത്തു. രാഹുൽ വയറു
💬 Comments
View all comments