Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
നിറഞ്ഞ സംതൃപ്തിയോടെ ഒരു ഏമ്പക്കവും വിട്ട്, പുറത്തേക്ക് നടന്നു.
ഞങ്ങൾ വേഗം കാറിൽ കയറി. ഡ്രൈവർ ചേട്ടൻ ഞങ്ങളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് എഞ്ചിൻ ഓണാക്കി.
ശേഷം മുന്നിൽ പോകുന്ന കാറിനെ പിന്തുടർന്ന് ഞങ്ങളുടെ ഡ്രൈവർ വണ്ടി വിട്ടു.
നഗരത്തിന്റെ തിരക്കുകൾ മാറി, വണ്ടി വലിയൊരു ഇടവഴിയിലേക്ക് തിരിഞ്ഞു.
ആ വഴിയിലേക്ക് കടന്നതും അതൊരു വേറിട്ട ലോകമാണെന്ന് എനിക്ക് തോന്നിപോയി...
വിജനമായ പ്രദേശമായിരുന്നില്ല അവിടം. മറിച്ച്, പഴയ തമിഴ് ശൈലിയിൽ നിർമ്മിച്ച വീടുകൾ തിങ്ങിനിറഞ്ഞ ഒരു അഗ്രഹാര തെരുവായിരുന്നു അത്.
ഇരുവശത്തും വരിവരിയായി ഒരേ പാറ്റേണിലുള്ള ഓടുമേഞ്ഞ വീടുകൾ. ഓരോ വീടിനും മുന്നിൽ വിശാലമായ തിണ്ണയും, അതിൽ ചാരിവെച്ചിരിക്കുന്ന മരത്തൂണുകളും. പല വീടുകളുടെയും മുന്നിൽ വെളുത്ത അരിപ്പൊടി കൊണ്ട് വരച്ച കോലങ്ങൾ ഇപ്പോഴും പോവാതെ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞു കാണാം.
തനി തമിഴ് പാരമ്പര്യം വിളിച്ചോതുന്ന, പഴയ സിനിമകളിലൊക്കെ കണ്ടുപരിചയിച്ച മനോഹരമായ വീടുകൾ.
ആ തെരുവിന്റെ ഒരറ്റത്തുള്ള, കുറച്ചു പഴക്കം തോന്നിക്കുന്ന ഒരു വീടിന് മുന്നിലായി കൃതിക സഞ്ചരിച്ച കാർ ഇൻഡിക്കേറ്ററിട്ട് ഒതുക്കി നിർത്തി. കാർ നിർത്തിയതും അവൾ അതിൽ നിന്നും ഇറങ്ങി...
ഞങ്ങളുടെ വണ്ടിയും അതിന് തൊട്ടുപിന്നിലായി നിന്നു.
എല്ലാവരും കാറിൽ നിന്നും പുറത്തേക്കിറങ്ങി.... ശേഷം ഞങ്ങളെല്ലാവരും ചേർന്ന് ഡിക്കിയിൽ നിന്നും ബാഗുകളെല്ലാം പുറത്തെക്കെടുത്തുവച്ചു.
ഇത്രയും നേരം ഞങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തുനിന്നതിനും, സുരക്ഷിതമായി ഇവിടെ എത്തിച്ചതിനും കൂലിക്ക് പുറമേ രണ്ട് ഡ്രൈവർമാർക്കും ഒരു അഞ്ഞൂറ് രൂപ വീതം എക്സ്ട്രാ ടിപ്പായി നൽകി.
"താങ്ക്സ് അണ്ണാ... പോയിട്ട് വാ..."
സന്തോഷത്തോടെ അത് വാങ്ങി,
💬 Comments
View all comments