Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
തന്നേ കളിക്കേണ്ടി വരും...., വേണ്ടാ... പാവങ്ങൾ ഉറങ്ങിക്കോട്ടെ...
അവരുടെ ഉറക്കം കളയാതെ ഞാൻ മെല്ലെ നിലത്ത് വീണുകിടക്കുന്ന പുതപ്പെടുത്ത് അവരുടെ നഗ്നമേനിയിലേക്കിട്ടു മൂടി....
ശേഷം ഞാൻ സൈഡിലിരുന്ന ബാഗിൽ നിന്നും മുണ്ടും ബനിയനുമെടുത്തിട്ടു..., മുഖമൊന്നമർത്തി തുടച്ച് ഞാൻ വാതിൽ തുറന്ന് വീടിനു പുറത്തേക്കിറങ്ങി.
വാതിൽ തുറന്നതും കണ്ടത് മനോഹരമായ ഒരു പ്രഭാതമായിരുന്നു.
സൂര്യൻ പൂർണമായും ഉദിച്ചു വരുന്നതേയുള്ളൂ. തെരുവ് വിളക്കുകൾ ഇപ്പോഴും അണഞ്ഞിട്ടില്ല. നേരിയ മഞ്ഞ് ആ തെരുവിൽ തങ്ങി നിൽക്കുന്നുണ്ട്...
ഓരോ വീടിനും മുന്നിൽ നനഞ്ഞ മുടി തോർത്തിക്കൊണ്ട് പെണ്ണുങ്ങൾ കുനിഞ്ഞു നിന്ന് അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുന്നു. അഗ്രഹാരത്തിലെ ആ പഴയ വീടുകളുടെ തിണ്ണയിൽ ഇരുന്ന് പത്രം വായിക്കുന്ന കാരണവന്മാർ.
ഇടയ്ക്കിടെ 'ടിങ്... ടിങ്...' എന്ന് ബെല്ലടിച്ചുകൊണ്ട് പാലും പത്രവും വിതരണം ചെയ്യുന്നവർ സൈക്കിളിൽ പായുന്നു.
തലയിൽ പൂവും ചൂടി, കൈയ്യിൽ പൂക്കുട്ടയുമായി ക്ഷേത്രത്തിലേക്ക് പോകുന്ന നല്ല അസ്സൽ തമിഴത്തികൾ...
കാഴ്ചകൾക്കൊപ്പം, ദൂരെ ക്ഷേത്ര ഗോപുരത്തിൽ നിന്നും ഒഴുകി വരുന്ന ഭക്തിസാന്ദ്രമായ സംഗീതവും, ചന്ദനത്തിരിയുടെ ഗന്ധവും...
മൊത്തത്തിൽ മനസ്സ് ശാന്തമാകുന്ന അന്തരീക്ഷം."ആഹാ... അന്തസ്സ്...!"
ഞാൻ അത്ഭുതത്തോടെ ആ തെരുവിന്റെ ഭംഗി ആസ്വദിച്ച് മെല്ലെ നടന്നു നടന്ന് ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് മുന്നിലെത്തി.
പുറത്ത് തന്നെ വലിയൊരു കുട്ടയിൽ നിറയെ മുല്ലപ്പൂവും ജമന്തിയും വെച്ച് വിൽക്കുന്ന ഒരു ചേട്ടനുണ്ട്. എന്നെ കണ്ടതും അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു:
"സാമി... പൂ വേണമാ...?"
"വേണ്ടണ്ണാ..."
ഞാൻ ചിരിച്ചുകൊണ്ട് കൈമലർത്തി.
ശേഷം വെറുതെ അവിടെയുള്ള കടകളിലേക്കൊക്കെ ഒന്ന് നോക്കി. ചൂടുള്ള കാപ്പി മണം വരുന്നുണ്ട്.ഒപ്പം ആളുകളുടെ കൊച്ചുവർത്തമാനങ്ങളും...
അവിടം മൊത്തം ഒന്ന്
💬 Comments
View all comments