Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
കണ്ട് ആസ്വദിച്ച ശേഷം ഞാൻ തിരികെ നടക്കാൻ തുടങ്ങി.
തിരിഞ്ഞു രണ്ട് ചുവട് വെച്ചതേയുള്ളൂ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.
"മോനേ.....?"
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, കാവി വസ്ത്രം ധരിച്ച, മുഖത്ത് നിറയെ ഭസ്മം പൂശിയ ഒരു വൃദ്ധയെയാണ്. പ്രായം തോന്നിക്കുമെങ്കിലും അവരേ കാണാൻ ഒരു പ്രത്യേക അഴകായിരുന്നു.....
അവരുടെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷ മാല പൊട്ടിപ്പോയിരുന്നു..
നിലത്ത് ചിതറി വീണ രുദ്രാക്ഷ മുത്തുകൾ, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർ ഓരോന്നായി പെറുക്കിയെടുക്കാൻ ശ്രമിക്കുകയാണ്.
ഒരുപക്ഷേ എന്നെ വിളിച്ചത് സഹായത്തിന് വേണ്ടിയാവാം എന്ന് കരുതി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
"ഞാൻ സഹായിക്കാം....."
ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
മണ്ണിൽ ചിതറിക്കിടന്നിരുന്ന ഓരോ രുദ്രാക്ഷ മുത്തുകളും ഞാൻ ശ്രദ്ധാപൂർവ്വം പെറുക്കിയെടുത്തു. എല്ലാം പെറുക്കി, എന്റെ കൈവെള്ളയിൽ വെച്ച് ഞാൻ അവർക്ക് നേരെ നീട്ടി.
"ഇതാ..."
വിറയ്ക്കുന്ന കൈകൾ നീട്ടി അവരത് എന്റെ കയ്യിൽ നിന്നും വാങ്ങി.
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം, ഞാൻ തിരികെ നടക്കാനായി എഴുന്നേറ്റു.
പക്ഷേ, തിരിയും മുൻപേ... തണുത്തു മരവിച്ച ആ കൈകൾ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു...
ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ആ വൃദ്ധയുടെ പിടിക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു.
ഞാൻ അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി.
അതുവരെ മങ്ങിയിരുന്ന അവരുടെ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു തിളക്കം.
അവർ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. ആ നോട്ടം എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്നതുപോലെ തോന്നി.
"അപൂർവ്വ പിറവിയാണ്... കാലങ്ങൾ കാത്തിരുന്ന ജന്മം..."
അവരുടെ കണ്ണുകൾ എന്റെ
💬 Comments
View all comments