0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

തൊട്ടുപിന്നാലെ കൃതിക; രണ്ടുപേരും ആഞ്ഞുപിടിച്ച്

ഫുട്ബോർഡിലേക്ക് ചാടിക്കയറി. ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട് അവർ അകത്തേക്ക് നീങ്ങിനിന്നതും ആമി വാതിൽക്കലേക്ക് കൈനീട്ടി. പക്ഷേ കുറച്ചുകൂടി വേഗത കൈവരിച്ച ട്രെയിനിന്റെ കമ്പിയിൽ അവൾക്ക് പിടി കിട്ടുന്നില്ലായിരുന്നു. ആ വെപ്രാളം കണ്ട് ഞാൻ കൈ നീട്ടിയതും അവളതിൽ മുറുകെ പിടിച്ചു. കിതച്ചുകൊണ്ട് എന്റെ കൈകളിൽ അഭയം തേടിയ അവളെ സർവ്വ ബലവും കൊടുത്ത് ഞാൻ അകത്തേക്ക് വലിച്ചു കയറ്റി

പെണ്ണുങ്ങളെല്ലാം സുരക്ഷിതമായി കയറി എന്ന് ഉറപ്പായതും, ഏറ്റവും അവസാനമായി സച്ചിനും രാഹുലും ആ ഓട്ടത്തിനിടയിൽ തന്നെ അനായാസം ഫുട്‌ബോർഡിലേക്ക് ചാടിക്കയറി.

"ഹാവൂ... ഭാഗ്യം..."

നിധി നെഞ്ചിൽ കൈവെച്ച് വലിയൊരു നെടുവീർപ്പിട്ടു.

സച്ചിൻ കയ്യിലുണ്ടായിരുന്ന കവറുകൾ എല്ലാം കൂടി വാതിലിന് സൈഡിലേക്ക് നീക്കി വെച്ചു. വിയർപ്പിൽ കുളിച്ചു നിൽക്കുകയാണ് എല്ലാവരും. ആമി ആദ്യമേ നിധിയുടെ തോളിൽ സ്ഥാനം പിടിച്ചിരുന്നു....

നിധി:-"ഇപ്പോ വരാമെന്ന് പറഞ്ഞ് പോയപ്പോൾ ഇത്ര നേരത്തേ വരുമെന്ന് വിചാരിച്ചില്ല.... "

രാഹുൽ:-"എന്റെ പൊന്ന് നിധി നീ ഞങ്ങളെ കണ്ണുരുട്ടി കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.നിന്റെ തോളിൽ തല വച്ച് കിടക്കുന്നവളോട് ചോദിച്ചു നോക്ക് എന്തുക്കൊണ്ടാ വൈകിയത് എന്ന്..."

രാഹുൽ പറഞ്ഞ് നിർത്തിയതും നിധിയുടെ കണ്ണുകൾ യാന്ദ്രികമെന്നോണം ആമിയിലേക്ക് നീണ്ടു...

"എനിക്കൊന്നും അറിയില്ല...."

നോക്കേണ്ട താമസം ആമിയുടെ മറുപടിയുമെത്തി....

എന്നാൽ പൂച്ച പതുങ്ങുന്ന പോലെയുള്ള അവളുടെ മറുപടി കേട്ടാൽ തന്നേ മനസ്സിലാവും പുള്ളിക്കാരി എന്തോ ഒന്ന്‌ ഒപ്പിച്ചു വച്ചിട്ടിണ്ടെന്ന്....

"അയ്യോ... എന്തൊരു പാവം! ഇവളേം വിശ്വസിച്ചിരുന്നോ നീ...."

​അവൻ ശ്വാസം ഒന്ന് വലിച്ചുവിട്ട്, നടന്ന കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി.

"​"ഞങ്ങൾ ചായയും വടയും ഒക്കെ വാങ്ങി തിരിച്ചു നടക്കാൻ തുടങ്ങിയതാ. അപ്പോഴാണ് എവിടെ നിന്നോ നെയ്‌റോസ്റ്റിന്റെ മണം ഇവളുടെ മൂക്കിലേക്ക് അടിച്ചുകയറിയത്.

പിന്നെ പറയണോ? 'എനിക്ക് ദോശ വേണം' എന്ന് പറഞ്ഞ് ഇവളങ്ങ് തുടങ്ങി...""

​രാഹുൽ സച്ചിനെ ചൂണ്ടി തുടർന്നു.

​"സച്ചിൻ അന്നേരം തന്നെ പറഞ്ഞതാ, അവിടെ നല്ല തിരക്കാണ്, ആ ക്യൂ കണ്ടില്ലേ, നമുക്ക് പിന്നെ എവിടുന്നെങ്കിലും കഴിക്കാം ട്രെയിൻ വിടാറായി എന്നൊക്കെ. പക്ഷേ ആര് കേൾക്കാൻ?"

അവൻ ആമിയെ നോക്കി കണ്ണ്

💬 Comments

View all comments