0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

ഉരുട്ടി.

​"ദോശ കിട്ടാതെ ഞാൻ വരില്ല എന്ന് പറഞ്ഞ് അവിടെ കാലും കുത്തി കൊച്ചുകുട്ടികളെപ്പോലെ ഇവളുടെയൊരു നിൽപ്പുണ്ടായിരുന്നു... ഹോ...അവസാനം നിവൃത്തിയില്ലാതെ ഞങ്ങൾ ആ നീണ്ട ക്യൂവിൽ പോയി നിന്ന്, ദോശയും വാങ്ങി പാക്ക് ചെയ്ത് വന്നപ്പോഴേക്കും ട്രെയിൻ ഹോൺ അടിച്ചു... ബാക്കി നീ കണ്ടല്ലോ, കുറച്ചുംകൂടി വൈകിയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ആ സ്റ്റേഷനിൽ തന്നെ കിടന്നുറങ്ങേണ്ടി വന്നേനെ..."

​രാഹുൽ പറഞ്ഞു നിർത്തിയതും, ആമി ഒരല്പം ജാള്യതയോടെ സച്ചിന്റെ കയ്യിലിരുന്ന കവറിലേക്ക് നോക്കി.

​"അതിപ്പൊ... ആ മണം വന്നപ്പോൾ എനിക്ക് പെട്ടെന്ന് കൊതി വന്നിട്ടല്ലേ... ന്നാലും നമ്മൾ കേറിയില്ലേ.."

"ഓ... പിന്നേ.... പിന്നേ...."

രാഹുലിന്റെ സംസാരം കേട്ട് ആമി ഒന്ന് പരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസിന്റെ ഇടപെടൽ ഉണ്ടായത്.

​"ഓ... ഒന്ന് നിർത്തടാ രാഹുലേ..."

​റോസ് ആമിയുടെ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്തുപിടിച്ചു കൊണ്ട് രാഹുലിനെ നോക്കി പറഞ്ഞു.

​"നീ വെറുതെ അവളെ മാത്രം കുറ്റപ്പെടുത്താൻ നിൽക്കണ്ട. സത്യം പറഞ്ഞാൽ ആ ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ അടിച്ച ആ നെയ്‌റോസ്റ്റിന്റെ മണം... ഉഫ്! എന്റെയും കണ്ട്രോൾ പോയിരുന്നു. അവൾ പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പറഞ്ഞേനേ... പിന്നെ അവൾ വാശി പിടിച്ചത് കൊണ്ട് ഇപ്പോ നമുക്ക് നല്ല ചൂട് ദോശ കഴിക്കാലോ... അല്ലെങ്കിൽ വെറും ചായയും ഒരു അവിഞ്ഞ വടയും കഴിച്ച് ഇരിക്കേണ്ടി വന്നേനെ..."

​റോസിന്റെ സംസാരം കേട്ടതും ആമിയുടെ മുഖം ഒരു ആയിരം വാട്ട് ബൾബ് പോലെ കത്തി. അവൾ വിജയിഭാവത്തിൽ രാഹുലിനെ ഒന്ന് നോക്കി.

അവരുടെ സംസാരവും ചിരിയും മുറുകി നിൽക്കുന്ന ആ നിമിഷം, എന്റെ ഉള്ളിലെവിടെയോ അകാരണമായ ഒരു ദേഷ്യം നുരഞ്ഞുപൊന്തി.

ഒരുപക്ഷേ നേരത്തെ കണ്ണാടിയിൽ കണ്ട ഭയമാകാം, അല്ലെങ്കിൽ ശരീരത്തെ തളർത്തുന്ന കാരണമറിയാത്ത ക്ഷീണമാകാം... എനിക്കെന്തോ പെട്ടെന്ന് നിയന്ത്രണം വിട്ടു.

"മതി... മതി... ഒന്നും ഉണ്ടായില്ലല്ലോ..."

എന്റെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു. ആ വാക്കുകൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗൗരവമുണ്ടായിരുന്നു.

പെട്ടെന്ന് അവിടെയുണ്ടായിരുന്ന കളിചിരികൾക്ക് ഒരു ഫുൾസ്റ്റോപ്പ് വീണു.

അന്തരീക്ഷം ആകെ നിശബ്ദമായി.

എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി.

സച്ചിൻ എന്റെ അരികിലേക്ക് നീങ്ങി നിന്ന് എന്റെ

💬 Comments

View all comments