0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

എല്ലാവർക്കും ആശ്വാസമുണ്ടെങ്കിലും എന്റെ മനസ്സ് അപ്പോഴും ആ 'ഇരുപതിനായിരം' രൂപയിൽ ഉടക്കി നിൽക്കുകയായിരുന്നു.

ഒരാഴ്ചത്തേക്ക് ഇത്രയും രൂപയോ... ആലോചിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു കല്ല് വെച്ച പോലെ. മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ പ്രശ്നമാകും, കാശ് ആരുടേതായാലും അത് ചിലവാകുന്നത് കണ്ടാൽ നെഞ്ച് പുകയുന്നത്.

"നീ വണ്ടി എടുക്കുന്നില്ലേ...?"

എന്റെ ആലോചന കണ്ടിട്ടാവാം, സച്ചിൻ ചോദിച്ചു.

"ആ... എടുക്കുവാ..."

ഞാൻ ആ ചിന്തകളെല്ലാം തലയിൽ നിന്നും കുടഞ്ഞുകളഞ്ഞു. വന്ന കാര്യം നടക്കണമല്ലോ, അതിന് മുൻപിൽ ഈ കാശൊക്കെ എന്ത്...

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. എൻജിൻ മുരണ്ടു.

"ഇനി എങ്ങോട്ടാ...?"

പിന്നിലെ സീറ്റിൽ നിന്നും റോസ് ചോദിച്ചു.

ശരിയാണല്ലോ... കാർ കിട്ടി, ഇനി എങ്ങോട്ട് പോകും?

"കൃതികാ... നീ ആ അണ്ണനോട് ഇവിടുത്തെ പോസ്റ്റ്‌ ഓഫീസ് എവിടെയാണെന്ന് ഒന്ന് ചോദിച്ചേ..."

ഞാൻ കൃതികയോട് പറഞ്ഞു.

"പോസ്റ്റ്‌ ഓഫീസോ...? അതിന് നമ്മൾ കത്ത് അയക്കാൻ പോവുകയാണോ...?"

രാഹുൽ സംശയത്തോടെ ചോദിച്ചു.

"എന്റെ പൊന്ന് മൈരേ... അയാളുടെ ഫോട്ടോ ഗൂഗിളിലേക്ക് ഇട്ട് കൊടുത്താൽ അയാൾ എവിടെയുണ്ടെന്ന് അത് പറഞ്ഞു തരില്ല.... പക്ഷേ പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്മാൻമാർക്ക് ഇവിടുത്തെ ഓരോ വീടും അത്യാവശ്യം ആളുകളെയും കാണാപ്പാഠമായിരിക്കും. അവരോട് ചോദിച്ചാൽ എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല......"

എന്റെ ബുദ്ധി അപ്പോഴാണ് അവർക്ക് കത്തിയത്.

"നീ ആള് കൊള്ളാലോടാ..."

സച്ചിൻ സമ്മതിച്ചു തന്നു.

കൃതിക കാറിൽ നിന്നും പുറത്തിറങ്ങി, കടക്കാരന്റെ അടുത്തേക്ക് പോയി.

"അണ്ണാ... ഇന്ത ഊരിലെ പോസ്റ്റ്‌ ഓഫീസ് എങ്കെ ഇറുക്ക്...?"

അവളുടെ തമിഴ് കേട്ട് അയാൾക്ക് കാര്യം പിടികിട്ടി. അയാൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് വഴി വിശദീകരിച്ചു കൊടുത്തു.

"നേരേ പോയി... അപ്പടി റൈറ്റ്... അന്ത സിഗ്നൽ താണ്ടി..."

അയാൾ പറഞ്ഞതൊക്കെ തലയാട്ടി കേട്ട് കൃതിക തിരികെ വന്നു.

"നേരെ പോയിട്ട് ആദ്യത്തെ ജംഗ്ഷനിൽ നിന്നും റൈറ്റ് എടുക്കണം. പിന്നെ ഒരു സിഗ്നൽ കഴിയുമ്പോൾ ലെഫ്റ്റ്... അവിടെയാണത്രേ..."

അവൾ പറഞ്ഞ വഴി മനസ്സിൽ കുറിച്ചിട്ടുകൊണ്ട് ഞാൻ വണ്ടി മുന്നോട്ടേടുത്തു.

അയാൾ പറഞ്ഞ വഴിയും, ഇടയ്ക്കിടെ ഗൂഗിൾ മാപ്പിലെ നീല വരയും നോക്കാൻ ശ്രമിച്ചും

💬 Comments

View all comments