Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
പൈസ കൊടുക്കാൻ വേണ്ടി കൗണ്ടറിലേക്ക് നടന്നു.
"എടാ, ഇനി അവളെക്കൊണ്ട് ഒന്നിനും പൈസ മുടക്കിക്കണ്ട. അവൾ ഇപ്പോൾ തന്നെ നമ്മളെ ഒരുപാട് സഹായിക്കുന്നുണ്ട്. എന്റെയും ആമിയുടെയും കയ്യിൽ ആവശ്യത്തിലധികം കാശുണ്ടല്ലോ. ഒരു കാര്യവുമില്ലാതെ അവൾ ഇങ്ങനെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ എനിക്കെന്തോ പോലെ..."
നിധി എന്റെ അരികിലെത്തി അത് പറഞ്ഞപ്പോൾ എനിക്കും വല്ലാത്തൊരു വിഷമം തോന്നി.
കാരണം, കൃതികയെ സംബന്ധിച്ച് ഇതൊന്നും അവളെ ബാധിക്കുന്ന വിഷയമേയല്ല. എന്നിട്ടും അവൾ ഇതിനൊക്കെ കൂടെ നിൽക്കുന്നത്, ഈ കാര്യങ്ങളൊക്കെ അവളിൽ എത്രമാത്രം ആവേശം നിറയ്ക്കുന്നുണ്ട് എന്നത് കൊണ്ട് മാത്രമാണ്.
കൃതിക കൗണ്ടറിൽ ഇരുന്ന അണ്ണനുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ചു. പേഴ്സിൽ നിന്നും പണമെടുത്ത് മേശപ്പുറത്തേക്ക് വെക്കുമ്പോൾ അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കാശ് എണ്ണി തിട്ടപ്പെടുത്തിയ ശേഷം, അയാൾ ചിരിച്ചുകൊണ്ട് ഒരു താക്കോൽക്കൂട്ടം അവൾക്ക് നേരെ നീട്ടി.
ഒരു വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു ഞങ്ങളെയും കാത്ത് അവിടെ കിടന്നിരുന്നത്.
കൃതിക താക്കോൽ നേരെ എനിക്കെറിഞ്ഞു തന്നു. ഞാനത് ക്യാച്ച് ചെയ്ത് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ബാക്കിയുള്ളവർ ഓരോരുത്തരായി വണ്ടിയിലേക്ക് ചാടിക്കയറി. പുറത്തെ ചൂടിൽ നിന്നും കാറിനുള്ളിലെ എസിയുടെ തണുപ്പിലേക്ക് കയറിയപ്പോൾ സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു എല്ലാവർക്കും.
"ഹാവൂ... എന്തൊരു ആശ്വാസം..."
രാഹുൽ സീറ്റിലേക്ക് ചാരിയിരുന്ന് നെടുവീർപ്പിട്ടു.
എല്ലാവർക്കും ആശ്വാസമുണ്ടെങ്കിലും എന്റെ മനസ്സ് അപ്പോഴും ആ 'ഇരുപതിനായിരം' രൂപയിൽ ഉടക്കി നിൽക്കുകയായിരുന്നു.
ഒരാഴ്ചത്തേക്ക് ഇത്രയും രൂപയോ... ആലോചിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു കല്ല് വെച്ച പോലെ. മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ പ്രശ്നമാകും, കാശ് ആരുടേതായാലും അത് ചിലവാകുന്നത്
💬 Comments
View all comments