Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
ഫോൺ വാങ്ങി ബാഗിലേക്ക് ഇടാൻ തുനിഞ്ഞു.
എന്നാൽ ആ വയോധികൻ അപ്പോഴും അവിടെത്തന്നെ നിൽക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾ കൃതികയുടെ
കയ്യിലുള്ള ഫോണിൽ തന്നെ ഉടക്കിനിന്നു. നെറ്റി ചുളിച്ചുകൊണ്ട് അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
"ഒരു നിമിഷം മാ..."
(ഒരു നിമിഷം മോളേ...)
അയാൾ കൃതികയെ തടഞ്ഞു. എന്നിട്ട് ആ ഫോണിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
"അതുല ഇറുക്കറതു... ഇത് ലൂക്കസ് അയ്യ താനേ...?"
(അതിൽ ഇരിക്കുന്നത്... ഇത് ലൂക്കസ് സാറല്ലേ...?)അയാൾ ആലോചിച്ചുറക്കെ ചോദിച്ച ആ പേര് എന്റെ കാതിൽ മുഴങ്ങി.
ഞാൻ ഞെട്ടിത്തരിച്ചുപോയി. കൃതിക ബാഗ് അടയ്ക്കാൻ പോയ കൈ പാതിവഴിയിൽ നിർത്തി. ഞങ്ങളെല്ലാവരും ഒരേപോലെ ആ വയോധികനെ ഉറ്റുനോക്കി.
"എന്താ...? എന്താ അണ്ണാ ഇപ്പോ പറഞ്ഞേ...?"
ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ പറഞ്ഞത് എനിക്ക് വെറുതെ തോന്നിയതാണോ എന്നൊരു സംശയം.
"അണ്ണാ... ഉങ്കൾക്ക്... ഉങ്കൾക്ക് ഇവരെയെ തെരിയുമോ...? ഇന്ത ഫോട്ടോയില് ഇരിക്കറവരെ...?"
എനിക്കറിയാവുന്ന തമിഴും മലയാളവും കൂട്ടിക്കുഴച്ച് ഞാൻ വെപ്രാളത്തോടെ ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും ആ വയോധികന്റെ ചുളിവ് വീണ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
"പിന്ന തെരിയാമ... ഇന്ത ഊരുക്കുള്ളെ ലൂക്കസ് അയ്യയെ തെരിയാതവങ്കെ യാരും ഇറുക്കമാട്ടാങ്കെ... റൊമ്പ നല്ല മനുഷ്യൻ... ആനാ ഇപ്പ കൊഞ്ചം വർഷമാ വെളിയ വരമാട്ടാരു..."(പിന്നെ അറിയാതെ... ഈ നാട്ടിൽ ലൂക്കസ് സാറിനെ അറിയാത്തവരായി ആരും കാണില്ല... വളരെ നല്ല മനുഷ്യനാ... പക്ഷേ ഇപ്പോൾ കുറച്ചു വർഷമായി പുറത്തൊന്നും വരാറില്ല...)
അയാൾ പറഞ്ഞ ഓരോ വാക്കും ഞങ്ങൾക്ക് അമൃത് പോലെയാണ് തോന്നിയത്. ദൈവം നേരിട്ട് വന്ന് വഴി കാണിച്ചുതന്നതുപോലെ.
"അണ്ണാ... വീട്... ഇദ്ദേഹത്തിന്റെ വീട് എവിടെയാ...? അഡ്രസ് ഒന്ന് പറയുമോ അണ്ണാ... പ്ലീസ്..."
ഞാൻ അയാളുടെ കൈയിൽ കടന്നുപിടിച്ചു.
അയാൾ ഒന്ന് ആലോചിച്ചു. ശേഷം പോസ്റ്റ് ഓഫീസിന് വെളിയിലേക്ക് വിരൽ ചൂണ്ടി.
"ഇങ്ക ഇരുന്ത് നേരാ പോയി... പഴയ റെയിൽവേ സ്റ്റേഷൻ റോഡ്-ന്ന് കേട്ടാൽ യാരും ചൊല്ലുവങ്കെ... അങ്ക പോയിട്ട് 'മരതക വില്ല' എങ്കെന്ന് കേൾക്കണം... കാളിയമ്മൻ കോവിലുക്ക് എതിരേ താൻ അന്ത വീട്...
💬 Comments
View all comments