Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
അറ്റത്തുള്ള കൗണ്ടറിൽ, കട്ടിയുള്ള കണ്ണട വെച്ച ഒരു മധ്യവയസ്കൻ എന്തോ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടു. ഞങ്ങളെല്ലാവരും കൂടി ഒന്നിച്ച് അങ്ങോട്ട് ചെന്നു.
ഞങ്ങളുടെ വരവ് കണ്ടതും അയാൾ എഴുത്ത് നിർത്തി, കണ്ണടയുടെ മുകളിലൂടെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.
ആ നോട്ടം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായി.ഞാൻ കൃതികയേ നോക്കി...
അവൾ എന്റെ നോട്ടം കണ്ടതും പതുക്കെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ചേച്ചി അയച്ചുതന്ന ആ ഗ്രൂപ്പ് ഫോട്ടോ സൂം ചെയ്ത്, അതിലെ പ്രൊഫസറുടെ മുഖം വ്യക്തമാകുന്ന രീതിയിൽ അയാളുടെ മുന്നിലേക്ക് നീട്ടി.
"സാർ... ഇന്ത ആളൈ... ഇന്ത ആളൈ ഒന്ന് പാക്കണം സാർ. ഇങ്കെ പക്കത്തില് എങ്കയോ താൻ വീടിറുക്ക്"
അവൾ ആകാംഷയോടെ ചോദിച്ചു. ബാക്കിയുള്ളവരും ശ്വാസം അടക്കിപ്പിടിച്ച് അയാളുടെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയാണ്...
ഇയാൾക്കെങ്കിലും സഹായിക്കാൻ പറ്റണേ എന്ന വലിയൊരു പ്രതീക്ഷ എല്ലാവരുടെയും കണ്ണുകളിൽ ഉണ്ടായിരുന്നു.
അയാൾ ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. കണ്ണുകൾ ചുരുക്കി, നെറ്റി ചുളിച്ചുകൊണ്ട് അയാൾ ആ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.
ഒരു സെക്കന്റ്... രണ്ട് സെക്കന്റ്....
ആ നിമിഷങ്ങളത്രയും യുഗങ്ങൾ പോലെയാണ് എനിക്ക് തോന്നിയത്.
പെട്ടെന്ന് അയാൾ തല ഉയർത്തി ഞങ്ങളെ നോക്കി.
"ഇവര് യാര്...? പേര് എന്നാ...?"
"ജോൺ ലൂക്കസ് അഞ്ജനക്കണ്ടി..."
ഞാൻ വേഗം പേര് പറഞ്ഞു.
ആ പേര് കേട്ടതും അയാളുടെ മുഖത്ത് ഒരു മടുപ്പ് പ്രകടമായി. അങ്ങനെയൊരാളെ അയാൾക്ക് അറിയില്ലെന്ന് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. എങ്കിലും അവസാനത്തെ പിടിവള്ളി എന്ന നിലയിൽ അയാൾ ചോദിച്ചു:
"അഡ്രസ് ഇറുക്കാ...?"
ആ ചോദ്യത്തിന് മുന്നിൽ
💬 Comments
View all comments