Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
ഞങ്ങൾ പതറിപ്പോയി. ഉള്ളിലുണ്ടായിരുന്ന ചെറിയൊരു പ്രതീക്ഷയും അതോടെ അണഞ്ഞു.
ഞങ്ങൾ പരസ്പരം നോക്കി. ഇല്ല എന്ന് പറയാൻ പോലും നാവു പൊങ്ങാത്ത അവസ്ഥ. ഒടുവിൽ നിസ്സഹായതയോടെ ഞാൻ തലയാട്ടി.
"ഇല്ല സർ... അഡ്രസ് കയ്യിലില്ല. ഈ ഫോട്ടോ മാത്രമേ ഉള്ളൂ..."
എന്റെ മറുപടി കേട്ടതും അയാൾക്ക് ദേഷ്യം വന്നതുപോലെ തോന്നി. അയാൾ ഫോൺ തിരികെ എന്റെ നേർക്ക് നീട്ടി. ഒരു വല്ലാത്ത പുച്ഛം ആ മുഖത്ത് നിഴലിച്ചു.
"തമ്പി... ഇന്ത ഊര് റൊമ്പ പെരിയത്... അഡ്രസ് ഇല്ലാമ എപ്പടി കണ്ടുപിടിപ്പേ...? അത് മുടിയാത്..."
(അനിയാ... ഈ നാട് വളരെ വലുതാണ്... അഡ്രസ്സില്ലാതെ ഒരാളെ എങ്ങനെ കണ്ടുപിടിക്കും...? അത് നടക്കില്ല...)
അയാൾ തമിഴിൽ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതോടെ ഞങ്ങൾ ആകെ തളർന്നുപോയി.
"സർ... ഇയാൾ ഇവിടുത്തെ പഴയൊരു പ്രൊഫസറാണ്... ഒന്ന് ശ്രദ്ധിച്ചു നോക്കിയേ... ചിലപ്പോൾ അറിയാമായിരിക്കും..."
രാഹുൽ വിടാൻ ഭാവമില്ലാതെ വീണ്ടും ചോദിച്ചു.
പക്ഷേ അയാൾ അതൊന്നും കേൾക്കാൻ നിൽക്കാതെ, തന്റെ മുന്നിലിരുന്ന ഫയലിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു.
"അഡ്രസ് ഇല്ലാമ ഒണ്ണും പണ്ണ മുടിയാത്... പോങ്ക പാ..."
(അഡ്രസ് ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല... പോയിട്ട് വാ...)
അയാൾ കൈകൊണ്ട് പുറത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ, നിരാശയോടെ ഞങ്ങൾ പുറത്തേക്ക് നടന്നു.
വന്നതിനേക്കാൾ വേഗത്തിൽ പ്രതീക്ഷകൾ തകർന്നു വീണതിന്റെ ആഘാതത്തിലായിരുന്നു എല്ലാവരും....
ഏറ്റവും മുന്നിലായി നടന്നിരുന്നത് കൃതികയായിരുന്നു. അവളുടെ മുഖം കണ്ടാൽ തന്നെയറിയാം കലി കയറി നിൽക്കുകയാണെന്ന്.
വേഗത്തിൽ നടന്നുപോയ അവൾ പെട്ടെന്ന് വാതിലിന്റെ സൈഡിൽ നിന്നും തിരിഞ്ഞുവന്ന ഒരാളുടെ
💬 Comments
View all comments