0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

ചോദിക്കണം... കാളിയമ്മൻ കോവിലിന് എതിർവശത്താണ് ആ വീട്... വലിയ വീടാ...)

"മരതക വില്ല... പഴയ റെയിൽവേ സ്റ്റേഷൻ റോഡ്..."

ഞാൻ ആ അഡ്രസ് മനസ്സിൽ പലവട്ടം ഉരുവിട്ടു.

"നന്ദി അണ്ണാ... ഒരുപാട് നന്ദി..."

സന്തോഷം കൊണ്ട് എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കൃതിക പോലും തന്റെ ദേഷ്യം മറന്ന്, താൻ ചീത്തവിളിച്ച ആ വയസ്സനേ അത്ഭുതത്തോടെ നോക്കിനിന്നു. ഞങ്ങൾ തേടി നടന്ന നിധി കൺമുന്നിൽ എത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും.

ആ വൃദ്ധൻ നൽകിയ വലിയൊരു സഹായത്തിന് മുന്നിൽ, ഇത്രയും നേരം അയാളോട് കാണിച്ച ദേഷ്യമോർത്ത്

കൃതികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ആ പാവം മനുഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കലിപ്പ് മാറി, ആ കണ്ണുകളിൽ സഹതാപം നിറഞ്ഞു.

"സോറി താത്താ... തെരിയാമ കത്തിട്ടെൻ... മന്നിപ്പിങ്കെ..."

(സോറി... അറിയാതെ ഒച്ചയിട്ടു പോയി... ക്ഷമിക്കണം...)

അവൾ അയാളുടെ കൈകളിൽ പിടിച്ച് ക്ഷമാപണം നടത്തി. ശേഷം പുറത്തേക്ക് കൈ ചൂണ്ടി ആ വൃദ്ധനെ ക്ഷണിച്ചു.

"വാങ്കെ... വെളിയ പോലാം..."

(വരൂ... പുറത്തേക്ക് പോകാം...)

അവൾ വിളിച്ചപ്പോൾ ഒരു മടിയോടെയാണെങ്കിലും, ഒരു കൊച്ചുകുട്ടിയുടെ അനുസരണയോടെ അയാൾ അവളുടെ കൂടെ നടന്നു. അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ ഞങ്ങളും അവളേ പിന്തുടർന്നു.

കൃതിക നേരെ പോയത് പോസ്റ്റ്‌ ഓഫീസിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ഒരു ചെറിയ ഹോട്ടലിലേക്കാണ്. ഉള്ളിൽ അധികം തിരക്കില്ല. അവൾ ആ വൃദ്ധനെ ഒരു കസേരയിൽ ഇരുത്തി.

"താത്താ... സാപ്പിട എന്ന വേണം...?"

(അപ്പൂപ്പാ... കഴിക്കാൻ എന്ത് വേണം...?)

അവൾ സ്നേഹത്തോടെ ചോദിച്ചു.

അയാൾ വേഗം കൈമലർത്തി.

"അയ്യോ... ഒണ്ണും വേണമ്മാ... ഇപ്പ താൻ ടീ കുടിച്ചേൻ..."

(അയ്യോ... ഒന്നും വേണ്ട മോളേ... ഇപ്പോൾ ചായ കുടിച്ചതേ ഉള്ളൂ...)

അയാൾ വേണ്ട എന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുനിഞ്ഞു. എന്നാൽ കൃതിക അയാളുടെ തോളിൽ പിടിച്ച് തിരികെ ഇരുത്തി.

💬 Comments

View all comments