0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

പ്രൊഫസറെ പറ്റി പൊക്കി പറയാൻ തുടങ്ങി.

"അവർക്ക് തെരിയാത്ത വിഷയമേ ഇല്ലൈ... സയൻസ്, ചരിത്രം, വാനശാസ്ത്രം... എല്ലാം അത്തുപടി... ആനാ യാരു കിട്ടയും അധികം പേസമാട്ടാർ..."

(അദ്ദേഹത്തിന് അറിയാത്ത വിഷയമേ ഇല്ല... സയൻസ്, ചരിത്രം, വാനശാസ്ത്രം... എല്ലാം വശമാണ്... പക്ഷേ ആരോടും അധികം സംസാരിക്കില്ല...)

അയാൾ പറയുന്നത് കേട്ട് ഞങ്ങൾ ആകാംക്ഷയോടെ ഇരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഇയാൾക്ക് പ്രൊഫസറുടെ പാണ്ഡിത്യത്തെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്ന്. ഞങ്ങൾ അന്വേഷിക്കുന്ന നിഗൂഢമായ കാര്യങ്ങളെക്കുറിച്ചോ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ ഇയാൾക്ക് വലിയ ധാരണയില്ല.

അപ്പോഴേക്കും ചൂടൻ ദോശയും ചട്ണിയും സാമ്പാറും മേശപ്പുറത്തെത്തി.

പിന്നീട് സംസാരം നിർത്തി എല്ലാവരും കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ഇടയ്ക്ക് ഞങ്ങൾ വീണ്ടും ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും, "അതെനക്ക് തെരിയാതു തമ്പി" (അതെനിക്ക് അറിയില്ല അനിയാ) എന്ന മറുപടിയാണ് ലഭിച്ചത്.

ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി. ബില്ല് കൊടുത്ത ശേഷം ഞങ്ങൾ പുറത്തേക്ക് നടന്നു.

പോകുന്നതിനു മുൻപ് കൃതിക തന്റെ ബാഗ് തുറന്ന്, അതിൽ നിന്നും അഞ്ഞൂറിന്റെ മൂന്നാല് നോട്ടുകൾ എടുത്തു. അവൾ അത് ആ വൃദ്ധന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് വെക്കാൻ തുനിഞ്ഞു.

അയാൾ പെട്ടെന്ന് വെപ്രാളത്തോടെ തന്റെ പോക്കറ്റ് കൈകൊണ്ട് പൊത്തിപ്പിടിച്ചു.

"അയ്യോ... വേണമ്മാ... കാസൊന്നും വേണാം..."

(അയ്യോ... വേണ്ട മോളേ... പൈസയൊന്നും വേണ്ട...)

അയാൾ ആത്മാർത്ഥമായി നിരസിക്കുകയായിരുന്നു ചെയ്തത്....

"അതൊന്നും പറ്റില്ല... ഇത് വെച്ചോ..."

അവൾ അയാളുടെ കൈ ബലമായി മാറ്റി, നിർബന്ധപൂർവ്വം ആ നോട്ടുകൾ അയാളുടെ പോക്കറ്റിലേക്ക് തിരുകി വെച്ചു.

"ഇത് ഇരിക്കട്ടും താത്താ... ഒടമ്പ് പാത്തുക്കോങ്കെ..."

(ഇത് ഇരിക്കട്ടെ... ശരീരം നോക്കണം...)

അവൾ ചിരിച്ചുകൊണ്ട് അയാളുടെ കൈകളിൽ ഒന്ന് കൂടി പിടിച്ചു. അവളുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുകൊണ്ട് ആ വൃദ്ധൻ ആ പണം സ്വീകരിച്ചു.

💬 Comments

View all comments