Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
കയറി. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് അടുത്തടുത്തു നിൽക്കുന്ന എന്നേയും, ആമിയേയും, നിധിയേയും ചൂണ്ടി.
"അതു... വന്ത്... ഇവർക്ക്..."
റോസ് തമിഴ് അറിയാതെ വിക്കി വിക്കി പറയാൻ തുടങ്ങി.
"ഇവർക്ക് മൂന്നു പേർക്കും... ഇങ്കെ... അഡ്മിഷൻ വേണം... പടിക്കണം... ഫൈറ്റ്..."
അവൾ പറഞ്ഞൊപ്പിച്ച ആ മുറിത്തമിഴ് കേട്ട് ഞാൻ അന്തം വിട്ടുപോയി.
അഡ്മിഷനോ? ഞങ്ങളോ? ചെറ്റ... 😐
ഞാൻ ഞെട്ടലോടെ റോസിനെ നോക്കി. ആമിയും നിധിയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.
എന്നാൽ ആ പെണ്ണ് റോസ് പറഞ്ഞത് കേട്ട്, പുരികം ഉയർത്തി ഞങ്ങളെ മൂന്നുപേരെയും ഒന്ന് അടിമുടി നോക്കി. അവളുടെ നോട്ടം ഞങ്ങളുടെ മുഖത്തും, വേഷത്തിലും, നിൽക്കുന്ന രീതിയിലുമൊക്കെ തങ്ങിനിന്നു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം, അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി മിന്നിമറഞ്ഞു.
അവൾ റോസിനെയും ഞങ്ങളെയും മാറി മാറി നോക്കി, ശേഷം ശുദ്ധ മലയാളത്തിൽ ചോദിച്ചു:
"മലയാളികളാണോ...?"
അവളുടെ ആ ചോദ്യം കേട്ടതും, ഞങ്ങളെല്ലാവരും ഒരേ താളത്തിൽ തലയാട്ടി.
"എന്തിനാ ഇങ്ങോട്ട് വന്നത്...?"
അവളുടെ ശബ്ദത്തിൽ സംശയം നിറഞ്ഞുനിന്നിരുന്നു.
പെട്ടു...!
റോസ് പറഞ്ഞ കള്ളം ഇനി തിരുത്താൻ പറ്റില്ല. അങ്ങനെ ചെയ്താൽ ചിലപ്പോൾ അറ്റകൈ പ്രയോഗിക്കേണ്ടി വരും. അതുകൊണ്ട് തുടങ്ങിയ കള്ളത്തിൽ തന്നെ കടിച്ചു തൂങ്ങാൻ ഞാൻ തീരുമാനിച്ചു.
ഞാൻ ഒന്നു ചുമച്ചു, തൊണ്ട ശരിയാക്കി. മുഖത്ത് പരമാവധി ഗൗരവം വരുത്തി, വിശ്വസിക്കുമോ ഇല്ലയോ എന്ന് പോലും നോക്കാതെ ഞാൻ തട്ടിവിട്ടു:
"അത്... ഞങ്ങൾ... ഞങ്ങൾ ഇവിടെ പഠിക്കാൻ വന്ന സ്റ്റുഡന്റസാണ്..."
ഞാൻ എല്ലാവരെയും ഒന്ന് പാളി നോക്കി. എല്ലാവരും ഞാൻ എന്താണ് പറയാൻ പോവുന്നത് എന്നറിയാൻവേണ്ടി കാത് കൂർപ്പിച്ചു നിൽക്കുകയാണ്...
"എന്റെ... എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി അറിഞ്ഞത്. ഇവിടെ എല്ലാത്തരം അയോധന കലകളും പഠിപ്പിക്കുമെന്ന് കേട്ടു. ഞങ്ങൾക്കും കുറച്ചൊക്കെ... കുറച്ചൊക്കെ അടിയും തടയുമൊക്കെ
💬 Comments
View all comments