0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

അവൾ ആ ഡ്രെസ്സൊന്നൂരിയെങ്കിൽ....

"ഞാൻ ഊരിയാൽ മതിയോ... "

😐🥲

ഊമ്പിയല്ലോ നാഥാ....!മനസ്സ് വായിക്കാൻ കഴിവുള്ള ഒരു കുരിപ്പ് അടുത്തുള്ള കാര്യം ഞാൻ പാടെ മറന്നിരിക്കുന്നു...

അൽപ്പം പേടിയോടെ ഞാനെന്റെ തല ചരിച്ച് നിധിയേ നോക്കി....

അവളുടെ കണ്ണിലെ ചൂട് കാരണം എന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.....

"പൊന്ന് മോനേ ദേവാ ഇതിനുള്ളത് ഞാൻ നിനക്ക് രാത്രി തരാം..."

നിധി എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു....

ആ ഹാളിനുള്ളിൽ ഉരുകി ഉരുകി നിൽക്കുമ്പോഴാണ് നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, പിന്നിൽ നിന്നും ഒരു ശബ്ദം ഞങ്ങൾ കേട്ടത്...

"യാര് നീങ്കെ...?"

(ആരാ നിങ്ങൾ...?)

ഒരു പെണ്ണിന്റെ ശബ്ദമായിരുന്നു അത്. പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു.

ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എന്റെ കൂടെ ബാക്കിയുള്ളവരും.

നോക്കിയ നിമിഷം, എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. ഹൃദയത്തിന്റെ പ്രവർത്തനം ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ.

അവൾ...

ആരേ പിന്തുടർന്നാണോ ഞങ്ങൾ ഇവിടേക്ക് വന്നത്, ആരെയാണോ ഞങ്ങൾ മലയുടെ വഴിയിൽ കണ്ടത്, അതേ പെണ്ണ്...

ആ വലിയ മരവാതിലിന്റെ മുന്നിൽ, കൈകൾ മാറിൽ പിണച്ചുകെട്ടി അവൾ നിൽക്കുകയാണ്....

കാറ്റിൽ പാറിപ്പറക്കുന്ന വെട്ടിയെതുക്കിയ മുടിയിഴകളും, ഒരു കൊലയാളിയുടെ കൂർമ്മതയുള്ള കണ്ണുകളും.

ഞങ്ങൾ ആരും ഒരക്ഷരം മിണ്ടിയില്ല. മിണ്ടാൻ ശബ്ദം പുറത്തേക്ക് വന്നില്ല എന്നതാണ് സത്യം.

ഞങ്ങളുടെ മൗനം കണ്ട അവൾ സാവധാനം ഞങ്ങൾക്ക് നേരെ നടന്നുടുത്തു. അവളുടെ ഓരോ ചുവടുവെയ്പ്പിലും ആ ഹാളിൽ നിൽക്കുന്ന മറ്റുള്ളവർ ഭയബഹുമാനത്തോടെ തല കുനിച്ചു മാറുന്നത് ഞാൻ കണ്ടു.

അവൾ ഞങ്ങളുടെ തൊട്ടുമുന്നിലെത്തി നിന്നു.

ആ കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയും തുളച്ചുകയറുന്നതുപോലെ നോക്കി.

"യാര് ന്നു കേട്ടെൻ...?"

(ആരാണെന്ന് ചോദിച്ചു...?)

അവളുടെ ശബ്ദത്തിന് ഇത്തവണ കാഠിന്യം കൂടിയിരുന്നു.

എന്തെങ്കിലും പറഞ്ഞേ തീരൂ. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും.

പെട്ടെന്ന് റോസ് വെപ്രാളത്തോടെ മുന്നോട്ട്

💬 Comments

View all comments