Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
എന്നെത്തന്നെ ഒന്ന് നോക്കി.
കറുപ്പിൽ ആകെ തിളങ്ങി നിൽക്കുന്ന, അത്യാവശ്യം മസിലൊക്കെ പെരുപ്പിച്ചു നിൽക്കുന്ന ഒരു അയോധന പോരാളി. സത്യം പറയാലോ, കാണാൻ അത്യാവശ്യം നല്ല ചേലൊക്കെയുണ്ട്. എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
ഞാൻ വേഗം വേഷം മാറി തിരികെ ഹാളിലേക്ക് നടന്നു. സച്ചിനും രാഹുലും ഒക്കെ നിൽക്കുന്നിടത്തേക്ക് ചെന്നു. ചുറ്റും നോക്കിയെങ്കിലും ആമിയേയും നിധിയേയും കണ്ടില്ല.
"അവരിതുവരെ വന്നില്ലേ...?"
ഞാൻ സച്ചിനോട് ചോദിച്ചു. അവൻ ഇല്ലെന്ന് തലയാട്ടി.
അപ്പോഴാണ് എതിർവശത്തെ വാതിൽ തുറന്ന് ഒരാൾ കടന്നുവന്നത്.
കണ്ടാൽ ഒരു കാട്ടുപോത്തിനെ പോലെയുണ്ട്. ആജാനബാഹുവായ ഒരു കറുത്ത മല്ലൻ. കയ്യിൽ കറുത്ത ബോക്സിങ് ഗ്ലൗസുകൾ ഇട്ടിട്ടുണ്ട്. അവന്റെ നോട്ടം നേരെ എന്റെ മുഖത്തേക്കായിരുന്നു.
ഇവനാണ് എന്റെ എതിരാളി എന്ന് മനസ്സിലാക്കാൻ വലിയ പാടൊന്നും ഉണ്ടായിരുന്നില്ല.
അവൻ എന്നെ ദഹിപ്പിച്ചു കളയുമെന്ന ഭാവത്തിൽ കണ്ണുകൾ ഉരുട്ടി നോക്കിപ്പേടിപ്പിക്കാൻ ശ്രമിച്ചച്ചപ്പോൾ
പോടാ മൈരേ...
എന്ന ഭാവത്തിൽ ഞാനും അവനെ പുച്ഛത്തോടെ തിരിച്ചു നോക്കി....
അല്ലെങ്കിലും ഇവനെപോലുള്ള മലരന്മാരെയൊക്കെ ഞാനെത്ര കണ്ടതാ, ആ എന്റടുത്താ ഇവന്റെയൊക്കെ കൊണോത്തിലേ ഷോ😏
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ,
അവിടെ നിന്നും ആമിയും നിധിയും പുറത്തേക്ക് വന്നു.
അവരെ കണ്ട നിമിഷം എന്റെ മനസ്സ് മുഴുവൻ അവരിലേക്കാണ് പറന്നത്. ചുറ്റുമുള്ളതൊന്നും കാണാതെ ഞാൻ അവരെ തന്നേ നോക്കി നിന്നു....
ആ കറുത്ത അയോധന വസ്ത്രത്തിൽ അവർ അത്രമേൽ മനോഹരികളായിരുന്നു.
നിധിയുടെ സ്വർണ്ണക്കല്ല് പോലത്തെ നിറം ആ കറുത്ത വസ്ത്രത്തിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അവളുടെ മാംസളമായ ശരീരവടിവുകൾ ആ ഇറുകിയ വസ്ത്രത്തിനുള്ളിൽ കൃത്യമായി തെളിഞ്ഞു നിന്നു. വിരിഞ്ഞ മാറിടവും ഒതുങ്ങിയ അരക്കെട്ടും... നടന്നു വരുമ്പോൾ അവളുടെ ഓരോ ചലനത്തിലും ഒരു രാജകീയ പ്രൗഡി പ്രതിഫലിച്ചു നിന്നു.. മുടി മുകളിലേക്ക് കെട്ടിവെച്ച്, നെറ്റിയിൽ ചെറിയൊരു വിയർപ്പുതുള്ളിയുമായി അവൾ നടന്നു വരുന്നത് കണ്ടാൽ
💬 Comments
View all comments