0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

വല്ലാത്ത ജന്മം തന്നേ. ചിലപ്പോൾ അവളുടെ പവർ വച്ച് നോക്കുമ്പോൾ അവൾക്കിതൊരു വലിയ കാര്യമായി തോന്നിയില്ലായിരിക്കാം..

അപ്പോഴേക്കും ആ രാക്ഷസിയുടെ കണ്ണുകൾ ആമിയിലേക്ക് നീണ്ടു.

"അടുത്തത് നീ..."

അവൾ ആമിയെ വിരൽ ചൂണ്ടി വിളിച്ചു.

ആമി പേടിയോടെ ഒന്ന് നോക്കിയെങ്കിലും, പതുക്കെ മുന്നോട്ട് വന്നു. രാക്ഷസി അരികിലുണ്ടായിരുന്ന ഒരു സ്റ്റാൻഡിൽ നിന്നും ഒരു 'കാറ്റാന' (Katana) എടുത്തു.

അതിന്റെ ഉറയിൽ നിന്നും അതൂരിയെടുത്തപ്പോൾ ഉണ്ടായ ശബ്ദം... അതെന്റെ നെഞ്ചിന്നേയാണ് കീറി മുറിച്ചത്...

തൊട്ടാൽ മുറിഞ്ഞു പോവുന്ന അത്രയും മൂർച്ചയുള്ള, വെള്ളിനിറത്തിൽ തിളങ്ങുന്ന ഒരു വാൾ. അവൾ അത് ആമിയുടെ നേർക്ക് നീട്ടി.

"പിടിച്ചോ..."

ആമി വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി. ആ വലിയ വാൾ അവളുടെ കൈയ്യിൽ കണ്ടപ്പോൾ എന്റെ ഉള്ളിൽ അകാരണമായ ഒരു ഭയം വന്നുനിറഞ്ഞു.

അവൾക്കത് താങ്ങാൻ പറ്റുമോ?

ഞാൻ തടയാനായി മുന്നോട്ടാഞ്ഞു.

"ആമീ..."

എന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി. ആമി അവളുടെ രണ്ട് കണ്ണുകളും അമർത്തി അടച്ചു. 'പേടിക്കണ്ട, ധൈര്യമായി നിൽക്ക്' എന്ന് ആംഗ്യം കാണിക്കുന്നതുപോലെ അവളൊരു ദീർഘശ്വാസമെടുത്തു....

ശേഷം അവൾ ആ മരത്തട്ടിലേക്ക് പതുക്കെ കയറി. അവളുടെ ഓരോ ചുവടുവെയ്പ്പിലും ആ തടിപ്പലകകൾ നേർത്ത ശബ്ദത്തിൽ ഞരങ്ങി.

രാക്ഷസി സ്റ്റേജിന് താഴെ കൈകെട്ടി നിന്നു. ശേഷം ചുറ്റും കൂടിനിൽക്കുന്ന കറുത്ത വസ്ത്രം ധരിച്ച അയോധന പോരാളികളെ നോക്കി....

"നിനക്ക് ഇഷ്ടമുള്ള എതിരാളിയെ തിരഞ്ഞെടുക്കാം... ആരെ വേണമെങ്കിലും..."

അവൾ ആമിയോട് പറഞ്ഞു.

ആമി മരത്തട്ടിന്റെ ഒത്ത നടുവിൽ നിന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു, വീണ്ടും ഒരു വലിയ ശ്വാസം ഉള്ളിലേക്ക് വലിച്ചു.

അവളുടെ നെഞ്ചിടിപ്പ് എനിക്ക് ഇവിടെ നിൽക്കുമ്പോൾ പോലും കേൾക്കാമായിരുന്നു.

പെട്ടെന്നവൾ കണ്ണ് തുറന്നു.

അവൾ തന്റെ കയ്യിലുള്ള വാൾ സാവധാനം ഉയർത്തി. വായുവിൽ ഒരു നേർത്ത വര വരച്ചുകൊണ്ട് ആ വാളിന്റെ

💬 Comments

View all comments