Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
അവരുടെ രണ്ടുപേരുടെയും നടുവിലായി, ആ ഇടുങ്ങിയ സ്ഥലത്തേക്ക് ഞാൻ വലിഞ്ഞുകയറി കിടന്നു.
എന്റെ ശരീരത്തിന്റെ തണുപ്പും അനക്കവും തട്ടിയതും, ഗാഢുറക്കത്തിലായിരുന്ന അവർ രണ്ടുപേരും ഞെട്ടിയുണർന്നു.
പാതി മയക്കത്തിൽ, കണ്ണുകൾ തിരുമ്മിക്കൊണ്ട് അവരെന്നെ നോക്കി.
പക്ഷേ, എന്നെ കണ്ടതും അവരുടെ ഉറക്കം പമ്പ കടന്നു.
എന്റെ കലങ്ങിയ കണ്ണുകളും, സങ്കടം തളംകെട്ടി നിൽക്കുന്ന മുഖവും കണ്ടപ്പോൾ അവരാകെ പരിഭ്രാന്തരായി.
നിധി വേഗം എഴുന്നേറ്റിരുന്ന് എന്റെ മുഖം പിടിച്ചുയർത്തി. ആമിയും വെപ്രാളത്തോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"എന്താ? എന്താ പറ്റി എന്റെ വാവക്ക്.....?"
നിധിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
"കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ...? എന്റെ പൊന്നൂസ് ദുസ്വപ്നം വല്ലതും കണ്ടോ ...?"
ആമി എന്റെ കണ്ണുനീർ തുടച്ചുകൊണ്ട്, പേടിയോടെ ചോദിച്ചു. അവരുടെ നഗ്നതയോ, ഉടുതുണിയില്ലാത്തതോ ഒന്നും അപ്പോൾ അവർക്ക് വിഷയമേയല്ലായിരുന്നു. എന്നെ അങ്ങനെ കണ്ടപ്പോൾ എന്റെ പെണ്ണുങ്ങൾ ശരിക്കും പേടിച്ചു പോയിരുന്നു.....
അവരുടെ മുഖത്തെ ആധി കണ്ടപ്പോൾ, ഇനിയും ഇത് ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. സങ്കടം കൊണ്ട് വിങ്ങുന്ന എന്റെ നെഞ്ചിലേക്ക് ഞാൻ അവരെ രണ്ടുപേരെയും ഒന്നുകൂടി ചേർത്തുപിടിച്ചു.
"എനിക്ക്... എനിക്ക് പേടിയാവുന്നു..."
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .....
"എന്തിനാടാ ഇങ്ങനെ പേടിക്കുന്നേ...? നിനക്ക് ഞങ്ങളില്ലേടാ... അയ്യേ... എന്തുപറ്റി എന്റെ ചെക്കന്...? ആരാടാ എന്റെ വാവേനേ വേദനിപ്പിച്ചത്...?"
നിധി എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഒരു കൊച്ചുകുട്ടിയെപ്പോലെ എന്റെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചു.
അവളുടെ വാക്കുകളിൽ നിറയെ ആശ്വാസം ഉണ്ടായിരുന്നെങ്കിലും, എന്റെ നെഞ്ചിടിപ്പ് അവളുടെ നഗ്നമായ മാറിടത്തിൽ തട്ടുമ്പോൾ... അവളുടെ ഉള്ളിലും എന്തോ ഒരു കനൽ എരിയുന്നുണ്ടെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
ആമിയും ഒന്നും മിണ്ടാതെ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
ഞാൻ മെല്ലെ നിധിയുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു:
"നിധി... നിനക്ക് ഓർമ്മയുണ്ടോ... അന്ന് മരുന്ന് അന്വേഷിച്ച് നമ്മൾ കാട്ടിലേക്ക് പോയത്...? കുറച്ചുനേരത്തേക്ക് എന്നെ കാണാതിരുന്നത്..?"
എന്റെ ആ ചോദ്യം കേട്ടതും നിധിയുടെ മുഖത്ത് ഒരു നിഴൽ വീണു. ഒരു സംശയഭാവത്തോടെ അവൾ എന്നെ ഉറ്റുനോക്കി. പഴയ കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന്
💬 Comments
View all comments