0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

തോന്നി.

അവൾ മറുപടിയൊന്നും തന്നില്ല. പക്ഷേ, എനിക്ക് എന്തോ കാര്യമായി പറയാനുണ്ടെന്ന് മനസ്സിലാക്കിയതുപോലെ, അവളും ആമിയും ശ്വാസമടക്കിപ്പിടിച്ച് എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

ഒരു ദീർഘശ്വാസത്തോടെ, ഉള്ളിൽ അടക്കിപ്പിടിച്ച രഹസ്യങ്ങൾ ഓരോന്നായി ഞാൻ പുറത്തെടുക്കാൻ തുടങ്ങി.

​അന്ന് ആ കാട്ടിലെ അരുവിയെ പിന്തുടർന്ന് പോയതും, ഇരുട്ടിൽ മറഞ്ഞു കിടന്ന തടാകത്തിലേക്ക് വീണതും, ജലപ്പരപ്പിൽ കത്തിജ്വലിച്ചു നിൽക്കുന്ന തീപന്തങ്ങളും, നാഗരൂപം കൊത്തിവച്ച ആ കൂറ്റൻ കവാടവും... അതിനുള്ളിൽ നിന്നും കേട്ട സ്ത്രീശബ്ദവും, എന്നെ വേട്ടയാടുന്ന ആ സ്വപ്നങ്ങളും... അങ്ങനെ അവരോട് മറച്ചുവച്ചതെല്ലാം ഞാൻ തുറന്നു പറഞ്ഞു.

എന്റെ വാക്കുകൾക്ക് വിരാമമിട്ടപ്പോൾ, മറുപടിയായി ആ മുറിയിൽ കനത്ത മൗനം തളംകെട്ടി നിന്നു. ഞങ്ങൾ മൂന്നുപേരും അനങ്ങാതെ, പരസ്പരം ശ്വാസനിശ്വാസങ്ങൾ മാത്രം കേട്ടുകൊണ്ട് കുറച്ചുനേരം അങ്ങനെ കിടന്നു.

എന്റെ ഉള്ളിലെ ഭാരം ഇറക്കിവെച്ചെങ്കിലും, അവരുടെ പ്രതികരണം എന്താകുമെന്ന ഭയം എന്നെ വിട്ടുപോയിരുന്നില്ല.

പെട്ടെന്നാണ് നിധി എന്നെ അവളുടെ നഗ്നമായ മാറിടത്തിലേക്ക് വലിച്ച്, ആഴ്ത്തിപ്പിടിച്ചത്. അവളുടെ നെഞ്ചിന്റെ ചൂട് എന്റെ മുഖത്തേക്ക് പടർന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നതുപോലെ, അവൾ എന്റെ തലയിലൂടെ വിരലോടിച്ചു.

"ഒന്നും സംഭവിക്കില്ലടാ..."

അവളുടെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.

"ഇത്തവണ ഒന്നിനും നിന്നേ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇനി ഞങളുടെ ജീവൻ പോയാലും വേണ്ടില്ല, ഞാനും ഇവളും കൂടി നിന്നെ സംരക്ഷിച്ചിരിക്കും. ഇതെല്ലാം നമ്മൾ അവസാനിപ്പിക്കും... നോക്കിക്കോ..."

അവൾ എന്റെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

"ഇനി മരണം വരെ, നമ്മൾ മൂന്നുപേരും ഒരുമിച്ച്... സന്തോഷത്തോടെ ജീവിക്കും. ഇത് നിധിയുടെ വാക്കാണ്."

അവളുടെ ആ ഉറച്ച വാക്കുകൾ കേട്ടപ്പോൾ, രാവിലെ ആ വൃദ്ധ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിനെ വലിയൊരു കൊടില് പോലെ വരിഞ്ഞുമുറുക്കി.

'അതിൽ ഒന്ന് കൂടുതൽ കാലം നിലനിൽക്കില്ല' എന്ന ആ ശാപം... നിധിയുടെ ഈ ആത്മവിശ്വാസത്തിന് മുന്നിൽ ആ കാര്യം പറയാൻ എനിക്ക് നാവു പൊങ്ങിയില്ല. അവളുടെ സമാധാനം കളയണ്ട എന്ന് കരുതി, ഉള്ളിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ഞാൻ ആ വാക്കുകൾ വിഴുങ്ങി.

അപ്പോഴേക്കും ആമി... അവളുടെ കണ്ണുകൾ നിറച്ചിരുന്നു. ചുണ്ട് പിളർത്തി

💬 Comments

View all comments