Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
ചുറ്റുമുള്ളവരെ ചെറുതായി തള്ളിമാറ്റി.
അതിൽ നിന്നും, നിഹാരയുടെ വാൾ തെറിച്ച് ദൂരേക്ക് പോയി വീഴുന്നതും ഞങ്ങൾ കണ്ടു.
നിഹാര തറയിൽ മുട്ടുകുത്തി ഇരിക്കുകയാണ്. അവളുടെ കഴുത്തിന് തൊട്ടുമുന്നിലായി, ആമിയുടെ വാളിന്റെ മുന തിളങ്ങി നിൽക്കുന്നു.
ആമിയുടെ മുഖത്ത് ഒരു ക്രൂരമായ ഭാവം.
അവൾ വാൾ മെല്ലെ മുന്നോട്ട് നീക്കി. നിഹാരയുടെ കഴുത്തിൽ നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞു.
ഇനി ഒരു സെക്കന്റ് കൂടി കഴിഞ്ഞാൽ... ആമി അവളെ കൊല്ലും.
ആമിയുടെ കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി. അവളുടെ കണ്ണുകളിലേ ആ ഭാവം. അവൾ വാൾ ഉയർത്തിപ്പിടിച്ച് ഓങ്ങാൻ തുടങ്ങി.
കാര്യങ്ങൾ കൈവിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.
"ആമീ....!!!!"
ഞാൻ അലറിക്കൊണ്ട് സ്റ്റേജിലേക്ക് പാഞ്ഞു കയറി. എന്റെ പിന്നാലെ നിധിയും രാഹുലും സച്ചിനും ഓടി വന്നു.
ഞാൻ ആമിയുടെ കൈയ്യിൽ കടന്നു പിടിച്ചു.
അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
നിധി അപ്പുറത്ത് നിന്നും അവളെ കെട്ടിപ്പിടിച്ചു.
"വാ... പോവാം... മതി..."
ഞങ്ങൾ ആരെയും നോക്കിയില്ല. അവിടെ കൂടിയിരുന്നവർ, വാ പൊളിച്ചു നിൽക്കുന്ന ആ അവസരം മുതലെടുത്ത് ഞങ്ങൾ ആമിയെയും വലിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി..
നിഹാര കഴുത്തിലെ ചോര തുടച്ചുകൊണ്ട്, പോവുന്ന ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്.... അത്ര നേരം അവളുടെ മുഖത്തുണ്ടായിരുന്ന ഭവമില്ലായ്മ ഒരു നിമിഷംക്കൊണ്ട് മാറി
അവളുടെ ചുണ്ടിലേ ആ ചിരി. കൂടുതൽ നേരം അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല...
എല്ലാവരും കിതയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ കഴിയാതെ, ആ വലിയ ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ പാഞ്ഞു.....
തുടരും....
Insta:-kaavalkkaran__
ഈ കഥ അടുത്ത് രണ്ട് പാർട്ടോട് കൂടി അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്...
ഈ ഭാഗം നന്നായിട്ടുണ്ടെങ്കിൽ പറയുക..
💬 Comments
View all comments