0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

അതൊരു സാധാരണ ഫൈറ്റ് ആയിരുന്നുവെങ്കിൽ, ഇപ്പോഴത് മനുഷ്യസാധ്യമായതിലും അപ്പുറത്തേക്ക് മാറിക്കൊണ്ടിരുന്നു.

ആമി വായുവിൽ ഉയർന്നു ചാടി. ഗ്രാവിറ്റിയെപ്പോലും വെല്ലുവിളിക്കുന്ന മെയ്‌വഴക്കം. അവൾ വായുവിൽ വെച്ച് തന്നെ മൂന്നാല് തവണ വാൾ വീശി. നിഹാരയ്ക്ക് അവളെ കാണാൻ പോലും കഴിയുന്നില്ല. അവൾ നിഴലുകൾക്കിടയിലൂടെ മിന്നൽ പോലെ പാഞ്ഞു നടന്നു.

നിഹാര ആകെ വിയർത്തു തുടങ്ങി.

അവളുടെ മുഖത്തെ പുച്ഛം മാറി, പകരം ഭയം നിഴലിക്കാൻ തുടങ്ങി. അവൾക്ക് തിരിച്ചടിക്കാൻ സമയം കിട്ടുന്നില്ല. ആമി ഒരു യന്ത്രത്തെപ്പോലെ, അല്ലെങ്കിൽ കാലങ്ങളായി യുദ്ധം ചെയ്ത് തഴക്കം വന്ന ഒരു പോരാളിയെപ്പോലെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്

പെട്ടെനാണ്, നിഹാര തന്റെ എല്ലാ ശക്തിയും എടുത്ത് ആമിയുടെ കാലിലേക്ക് വെട്ടിയത്.

എന്നാൽ ആമി അത് ചാടിക്കടന്ന്, വായുവിൽ വെച്ച് തന്നെ തിരിഞ്ഞ് നിഹാരയുടെ നെഞ്ചിൽ ആഞ്ഞുചവിട്ടി.

ആ ചവിട്ടിന്റെ ആഘാതത്തിൽ നിഹാര തെറിച്ച് പോയി മരത്തട്ടിൽ വീണു.

പക്ഷേ അവൾ വിട്ടു കൊടുത്തില്ല. ഒരു അലർച്ചയോടെ അവൾ എഴുന്നേറ്റു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. അവളുടെ വാളിന്റെ തിളക്കം പതിവിലും കൂടി എന്തോ ഒരു അദൃശ്യ ശക്തി ആ വാളിനേ പുല്കുന്നപോലെ...

ഇനി നടക്കാൻ പോവുന്നത് അമാനുഷികമായ ഒന്നാണെന്ന് മനസ്സിലാക്കാൻ എനിക്കധികം നേരം വേണ്ടി വന്നില്ല...

രണ്ടുപേരും വീണ്ടും കൊരുത്തു. ഇത്തവണ വാളുകൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന തീപ്പൊരികൾക്ക് വലിപ്പം കൂടുതലായിരുന്നു. അവരുടെ ചലനങ്ങൾ കാണാൻ പോലും കഴിയാത്ത അത്ര വേഗത്തിലായി.

രണ്ട് മിന്നലുകൾ തമ്മിൽ ഏറ്റുമുട്ടുന്നതുപോലെ.

പെട്ടെന്ന് ആമി തന്റെ വാൾ രണ്ടുകൈ കൊണ്ടും പിടിച്ച്, വായുവിൽ ഉയർന്നു പൊങ്ങി നിഹാരയുടെ നേരെ ആഞ്ഞുവെട്ടി.

നിഹാര അത് തടഞ്ഞു നിർത്തി...

രണ്ട് വാളുകളും കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ആഘാതത്തിൽ, അവർ നിൽക്കുന്ന ആ മരത്തട്ടി വിള്ളൽ വീണു പൊട്ടി. ആ ശബ്ദം കേട്ട് ഹാളിലുള്ളവർ മുഴുവൻ ചെവി പൊത്തിപ്പോയി.

ഒരു ഷോക്ക് വെയ്‌വ് പോലെ കാറ്റ്

💬 Comments

View all comments