0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

ഒന്നുകൂടി മുറുക്കി, ആ മരത്തട്ടിലേക്ക് ചവിട്ടിക്കയറി.

തൊട്ടുപിന്നാലെ, ആ കറുത്ത മല്ലനും റിങ്ങിലേക്ക് കയറി. അവന്റെ ഭാരം കൊണ്ട് ആ മരത്തട്ട് ഒന്ന് കുലുങ്ങിയോ എന്ന് എനിക്ക് സംശയം തോന്നി. അടുത്ത് കണ്ടപ്പോൾ അവന് വിചാരിച്ചതിലും വലിപ്പമുണ്ടായിരുന്നു. ഉരുക്ക് പോലത്തെ ശരീരം. കഴുത്തും തലയും ഒറ്റ ബ്ലോക്ക് പോലെ ഇരിക്കുന്നു....

അവൻ എന്നെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു. ശേഷം തന്റെ വലിയ കൈകൾ കൂട്ടിയിടിച്ച് ഒരു ശബ്ദമുണ്ടാക്കി. എന്നെ പേടിപ്പിക്കാനാണ്....

ഞാൻ അതൊന്നും കാര്യമാക്കാതെ, ബോക്സിങ് സ്റ്റാൻഡിൽ നിന്നു.

റിങ്ങിന് ചുറ്റും മറ്റുള്ളവർ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ്. രാഹുലിന്റെയും സച്ചിന്റെയും മുഖത്ത് പേടിയുണ്ട്. നിധിയും ആമിയും എന്റെ ഓരോ ചലനവും ശ്രദ്ധിച്ചു നിൽക്കുന്നു.

"തുടങ്ങാം..."

ആ പെണ്ണ് കൈ വീശിയതും, ഒരു കാട്ടുപോത്തിനെപ്പോലെ ആ മൈരൻ എന്റെ നേരെ പാഞ്ഞു വന്നു.

അവൻ വിചാരിച്ചത് അവന്റെ വലിപ്പവും ശക്തിയും ഉപയോഗിച്ച് ഒറ്റയടിക്ക് എന്നെ തീർക്കാം എന്നാണ്. അവൻ തന്റെ വലതുകൈ ചുരുട്ടി എന്റെ മുഖം ലക്ഷ്യമാക്കി ഒരു ഉഗ്രൻ പഞ്ചേറിഞ്ഞു. അത് കൊണ്ടാൽ എന്റെ തല പിന്നെ തോളിൽ ഉണ്ടാവില്ലെന്ന് എനിക്കെകദേശം ഉറപ്പായിരുന്നു.

പക്ഷേ, ഞാനാരാ മോൻ 😏

കാറ്റ് വീശുന്ന വേഗതയിൽ ഞാൻ ഒന്ന് കുനിഞ്ഞു. അവന്റെ കൈ എന്റെ തലയ്ക്ക് മുകളിലൂടെ വായുവിനെ കീറിമുറിച്ചു പാഞ്ഞുപോയി.

അവൻ വേച്ചുപോയ ആ നിമിഷം മുതലെടുത്ത്, ഞാൻ എന്റെ ഇടതുകൈ കൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

വലിയ ശക്തിയിലല്ലെങ്കിലും, കൃത്യമായ സ്ഥലത്താണ് അത് കൊണ്ടത്. അവൻ ഒന്ന് ഞെട്ടി പിന്നോട്ട് മാറി.

അവന്റെ കണ്ണുകളിൽ

💬 Comments

View all comments