0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചുപോയി.

"എനിക്ക്... എനിക്ക് കാണാൻ പറ്റുന്നുണ്ട്... അവളുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേക തരം കറുത്ത പുക വരുന്നത് പോലെ... പേടിപ്പെടുത്തുന്ന എന്തോ ഒന്ന്..."

നിധിയുടെ വാക്കുകളിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് ആമിയെ ഒന്ന് നോക്കി.

അവളുടെ നിൽപ്പ്, ഭാവം... എല്ലാം മാറിയിരിക്കുന്നു. ഞാൻ അവളുടെ വലതു കയ്യിലേക്ക് ശ്രദ്ധിച്ചു. വാൾ പിടിച്ചിരിക്കുന്ന കൈയ്യിൽ ഒരു കറുത്ത ഗ്ലൗസ് അവൾ ഇട്ടിട്ടുണ്ട്.

'മോതിരം...'

എന്തോ പന്തികേട് തോന്നിയ ഞാൻ, തൊട്ടടുത്ത് നിന്നിരുന്ന റോസിന്റെ കയ്യിൽ നിന്നും ആമിയുടെ ആ ചെറിയ സ്ലിംഗ് ബാഗ് പിടിച്ചുവാങ്ങി.

വെപ്രാളത്തോടെ അതിന്റെ സിബ്ബ് തുറന്ന് ഉള്ളിലേക്ക് കൈയിട്ടു.

അതാ കിടക്കുന്നു... ആ ചുവന്ന പെട്ടി.

എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആ പെട്ടി തുറന്നു.

ശൂന്യം...!

അതിനുള്ളിൽ ആ മോതിരമില്ല.

എന്റെ തലയിൽ ഇടിവെട്ടിയതുപോലെയായി. അവൾ ആ മോതിരം ഇട്ടിട്ടുണ്ട്. ആ കറുത്ത ഗ്ലൗസിനുള്ളിൽ, അവളുടെ വിരലിൽ ആ മോതിരം സ്ഥാനം പിടിച്ചിട്ടുണ്ട്...

ഞാൻ ഭയത്തോടെ ആമിയെ നോക്കി.

അവൾ കണ്ണുകൾ അടച്ചുപിടിച്ച് എന്തോ പിറുപിറുക്കുകയാണ്. ചുണ്ടുകൾ മാത്രം അനങ്ങുന്നു. മന്ത്രം പോലെ...

അപ്പോഴേക്കും ആ രാക്ഷസി സ്റ്റേജിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

സൂര്യപ്രകാശം അവളുടെ കയ്യിലെ വാളിൽ തട്ടി പ്രതിഫലിച്ചു. അത് കാണുമ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ചു പോവുന്നു. അവൾ ആമിയുടെ നേരെ തിരിഞ്ഞുനിന്നു. വാൾ തറയിലേക്ക് കുത്തി, ഒരു രാജകീയ പ്രൗഡിയോടെ അവൾ പറഞ്ഞു:

"എന്റെ പേര്... നിഹാര."

അവളുടെ ശബ്ദം ആ ഹാളിൽ മുഴങ്ങി.

അതിന് മറുപടിയായി ആമി സാവധാനം കണ്ണുകൾ തുറന്നു.

ആ

💬 Comments

View all comments