0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

കണ്ണുകളിൽ... അഗ്നിപർവ്വതം പോലെ എന്തോ ഒന്ന് തിളയ്ക്കുന്നുണ്ടായിരുന്നു.

അവൾ ആ വാൾ വായുവിൽ ഒന്ന് കറക്കി, നിഹാരയുടെ നേരെ പിടിച്ചു.

"സാഹിറ നൂറിൻ..."

അവളുടെ ശബ്ദത്തിന് വല്ലാത്തൊരു കനം വന്നിരുന്നു.

ഞാൻ ആമിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അതിൽ കാണുന്ന തീക്ഷ്ണത...

എനിക്ക് തെറ്റി. ഞാൻ കരുതിയത് അവളുടെ ശക്തി ഭാവി കാണാൻ കഴിയുന്നതാണെന്നായിരുന്നു. പക്ഷേ അല്ല... ഇത് അതല്ല. ഇത് വേറെന്തോ ആണ്.

ആമി എന്നെയൊന്ന് നോക്കി....

ആ നോട്ടം എന്റെ നേരെ വന്നതും, എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ആ ഹാളിലേക്ക് വീശിയടിച്ചു. വാതിലുകളും ജനലുകളും ഒന്ന് ആടിയുലഞ്ഞു.

ആ കാറ്റ് എന്റെ മുഖത്ത് തട്ടിയപ്പോൾ, എന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു.

ഞാൻ നിധിയെ നോക്കി. അവൾ ഇപ്പോഴും ഒരു ഞെട്ടലോടെ, ശ്വാസം വിടാൻ പോലും മറന്ന് ആമിയെത്തന്നെ നോക്കി നിൽക്കുകയാണ്.

ഫൈറ്റ് തുടങ്ങാൻ പോവുകയാണ്....

ഹാളിലാകെ പരന്ന ആ തണുത്ത കാറ്റ് ഒരു നിമിഷം കൊണ്ട് നിശ്ചലമായി.

ഹാളിലാകെ വീശിയടിച്ച ആ തണുത്ത കാറ്റ് പെട്ടെന്ന് നിലച്ചു. ഒരു ഉണങ്ങിയ ഇല താഴെ വീണാൽ കേൾക്കാവുന്നത്ര ഭീകരമായ നിശബ്ദത അവിടെ തളംകെട്ടി നിന്നു.

നിഹാരയുടെ ചുണ്ടിലെ പുച്ഛം കലർന്ന ചിരി മാഞ്ഞിരുന്നില്ല. അവൾ വാൾ വായുവിൽ ഒന്ന് കറക്കി, ഒരു വന്യമൃഗത്തെപ്പോലെ കുനിഞ്ഞു നിന്നു. അടുത്ത നിമിഷം, കണ്ണ് ചിമ്മുന്ന വേഗതയിൽ അവൾ കുതിച്ചു ചാടി.

അവളുടെ അലർച്ചയ്ക്കൊപ്പം, വെള്ളിനിറത്തിലുള്ള വാൾ വായുവിനെ കീറിമുറിച്ചുകൊണ്ട് ആമിയുടെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞു.

ഒരു നിമിഷം ജീവൻപോലും എന്നേ വിട്ട് പോയി...

എന്നാൽ, ആമി ഒരടി

💬 Comments

View all comments