Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
പോലും അനങ്ങിയില്ല. വാൾ കഴുത്തിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ എത്തിയപ്പോൾ, അവൾ തന്റെ കയ്യിലുള്ള വാൾ വെറുതെയൊന്നു പൊക്കി.
കാതടപ്പിക്കുന്ന ശബ്ദം.
നിഹാരയുടെ സർവ്വശക്തിയും ആവാഹിച്ച വെട്ട്, ആമി ഒരൊറ്റ കൈ കൊണ്ട് നിസ്സാരമായി തടുത്തു നിർത്തി. വാളുകൾ തമ്മിൽ പരസ്പരം ഉരസിയപ്പോൾ തീപ്പൊരികൾ ചിതറി.
നിഹാരയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അവൾ വാൾ തിരിച്ചെടുത്ത് പിന്മാറാൻ ശ്രമിച്ചു, പക്ഷേ ആമി സമ്മതിച്ചില്ല. തടുത്ത അതേ വാൾ കൊണ്ട് ആമി തിരിച്ചടിച്ചു.
അതൊരു വെറും വെട്ടായിരുന്നില്ല. ഒരു കൊടുങ്കാറ്റ് പോലെയുള്ള ഒന്ന്...
ആമിയുടെ മെയ്വഴക്കം അസാധ്യമായിരുന്നു....
അവളുടെ വാൾ നിഹാരയുടെ പ്രതിരോധങ്ങളെ തകർത്ത് മുന്നേറി. നിഹാര കഷ്ടിച്ചാണ് ഓരോ വെട്ടും തടുത്തത്.
വാളുകൾ കൂട്ടിമുട്ടുന്ന ശബ്ദം ആ ഹാളിൽ ഇടിമുഴക്കം പോലെ കേട്ടു.
ഓരോ നിമിഷം കഴിയുന്തോറും ആമിയുടെ വേഗത കൂടിക്കൂടി വന്നു. ആദ്യം അതൊരു സാധാരണ ഫൈറ്റ് ആയിരുന്നുവെങ്കിൽ, ഇപ്പോഴത് മനുഷ്യസാധ്യമായതിലും അപ്പുറത്തേക്ക് മാറിക്കൊണ്ടിരുന്നു.
ആമി വായുവിൽ ഉയർന്നു ചാടി. ഗ്രാവിറ്റിയെപ്പോലും വെല്ലുവിളിക്കുന്ന മെയ്‌വഴക്കം. അവൾ വായുവിൽ വെച്ച് തന്നെ മൂന്നാല് തവണ വാൾ വീശി. നിഹാരയ്ക്ക് അവളെ കാണാൻ പോലും കഴിയുന്നില്ല. അവൾ നിഴലുകൾക്കിടയിലൂടെ മിന്നൽ പോലെ പാഞ്ഞു നടന്നു.
നിഹാര ആകെ വിയർത്തു തുടങ്ങി.
അവളുടെ മുഖത്തെ പുച്ഛം മാറി, പകരം ഭയം നിഴലിക്കാൻ തുടങ്ങി. അവൾക്ക് തിരിച്ചടിക്കാൻ സമയം കിട്ടുന്നില്ല. ആമി ഒരു യന്ത്രത്തെപ്പോലെ, അല്ലെങ്കിൽ കാലങ്ങളായി യുദ്ധം ചെയ്ത് തഴക്കം വന്ന ഒരു പോരാളിയെപ്പോലെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്
പെട്ടെനാണ്, നിഹാര തന്റെ എല്ലാ ശക്തിയും എടുത്ത് ആമിയുടെ കാലിലേക്ക്
💬 Comments
View all comments