0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

കാറുകൾ നിരത്തിയിട്ടിരിക്കുന്ന ഒരു സ്ഥാപനം. 'ശ്രീ മുരുകാ കാർസ്' എന്ന ബോർഡ് കണ്ടപ്പോൾ ഞാൻ അന്തിച്ചുപോയി.

ഞാൻ ഞെട്ടലോടെ കൃതികയെ നോക്കി.

"എടി... ഞാൻ സത്യായിട്ടും വെറുതേ പറഞ്ഞതാ... നീ ആ ഷോപ്പിലെ കാറും നോക്കി നിൽക്കണ്ട. ഇപ്പോൾ വണ്ടി വാങ്ങാൻ മാത്രം കാശൊന്നും എന്റെ കയ്യിലില്ല. നീ അത് വാങ്ങാൻ നിക്കണ്ട..."

എന്റെ വെപ്രാളം കണ്ട് അവൾ പുച്ഛത്തോടെ എന്നെയൊന്നു നോക്കി.

"ഒന്ന് പോടാ ചെക്കാ... അത് കാർ വിൽക്കുന്ന സ്ഥലമല്ല, റെന്റിന് കൊടുക്കുന്ന സ്ഥലമാണ്. ബോർഡ് മര്യാദക്ക് വായിച്ച് നോക്ക്..."

അവൾ പറഞ്ഞപ്പോഴാണ് ഞാൻ ബോർഡിലെ ചെറിയ അക്ഷരങ്ങൾ ശ്രദ്ധിച്ചത്. 'റെന്റ് എ കാർ' എന്ന് എഴുതിയിട്ടുണ്ട്.

ഹാവൂ... വണ്ടി വാങ്ങണ്ടല്ലോ... ഭാഗ്യം. 😌

ഞങ്ങൾ എല്ലാവരും ഒരുമിച്ച് അങ്ങോട്ട് നോക്കി. റോഡിന് അപ്പുറത്താണ് കട. എന്ത് ചെയ്യണം എന്ന രീതിയിൽ ഞാൻ എല്ലാവരെയും നോക്കി.

"എന്നാ പിന്നെ അങ്ങോട്ട് പോവാം... നടന്ന് മടുത്തു..."

രാഹുൽ പറഞ്ഞതോടെ ഞങ്ങൾ റോഡ് മുറിച്ച് കടയുടെ മുന്നിലെത്തി.

കടയുടെ പുറത്ത് ലുങ്കിയുടുത്ത് കുറിയൊക്കെ തൊട്ട് തനി തമിഴനായ ഒരാൾ ഇരിക്കുന്നുണ്ട്.

എനിക്ക് തമിഴ് അറിയാമെങ്കിലും തിരിച്ചു പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ലാത്തതുകൊണ്ട് ഞാൻ ആ ദൗത്യം കൃതികയെ ഏൽപ്പിച്ചു.

"നീ തന്നെ പോയി കാര്യം പറ..."

അവൾ തലയാട്ടിയിട്ട്, ആ കടയുടെ ഓണറുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ കുറച്ചു മാറിനിന്ന് നോക്കി.

അവൾ എന്തൊക്കെയോ അയാളോട് ചോദിക്കുന്നുണ്ട്. കൈകൊണ്ട് ആക്ഷൻ കാണിക്കുന്നു, ഇടയ്ക്ക് ഞങ്ങളുടെ അടുത്തേക്ക് നോക്കുന്നു... ഗൗരവത്തിലുള്ള ചർച്ചയാണ്.

കുറച്ചു സമയത്തെ സംസാരത്തിന് ശേഷം അവൾ തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

"നമുക്ക് ഒരു കാർ എടുത്താലോ? ഇവിടെ നല്ല വണ്ടികൾ ഉണ്ട്..."

വളരെ കൂളായി, ഏതോ സൂപ്പർമാർക്കറ്റിൽ നിന്നും കളിപ്പാട്ടം സെലക്ട്‌ ചെയ്യാൻ നിൽക്കുന്ന ലാഘവത്തോടെ അവൾ ചോദിച്ചു

"കാർ എടുക്കുന്നതൊക്കെ കൊള്ളാം... പക്ഷേ എത്രയാവും?"

ഞാൻ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു.

"വലിയ കുഴപ്പമില്ല... ഒരാഴ്ച്ചത്തേക്ക് ഇരുപതിനായിരം രൂപയാകും..."

ഇരുപതിനായിരമോ...!! 😳

കേട്ടപ്പോൾ തന്നെ ഞാൻ എന്റെ പാന്റ്സിന്റെയും ഷർട്ടിന്റെയും പോക്കറ്റിലേക്ക് വെറുതേ കൈ ഒന്ന്

💬 Comments

View all comments