0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

പ്ലാൻ എന്താണെന്ന് ഞാൻ പറയുമെന്ന പ്രതീക്ഷയിലാണ് ആ നിൽപ്പ്.

അവർ എന്നെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വന്നത്.....

അല്ലെങ്കിലും എന്ത് കാര്യത്തിനാ ഇവന്മാരെല്ലാം എന്നേ നോക്കിനിൽക്കുന്നത്. 😐

പല്ലിറുമ്മിക്കൊണ്ട് ഞാൻ അവരെ വകഞ്ഞുമാറ്റി, ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പക്ഷേ ഒന്നും മിണ്ടാതെ, വാലിൽ തൂങ്ങിയത് പോലെ അവരും എന്റെ പിറകെ കൂടി.

ഒരു ഇരുപത് മിനിറ്റ് നടന്നപ്പോഴേക്കും എനിക്ക് പ്രാന്ത് പിടിക്കുന്ന അവസ്ഥയായി.

കയ്യിലുള്ളത് ആകെ ഒരു ഫോട്ടോയും, കേട്ടാൽ കരണം പൊകക്കാൻ തോന്നുന്ന ഒരു കള്ളപ്പേരും മാത്രം....

ഇത് വെച്ച് എവിടെയെന്ന് പറഞ്ഞ ഒരാളെ കണ്ടുപിടിക്കുക? ഇനി അയാൾ മരിച്ചു പോയിട്ടുണ്ടാവുമോ? ഇല്ലെങ്കിൽ, കയ്യിൽ കിട്ടിയാൽ അയാളെ ഞാൻ തന്നേ കൊല്ലും. 😐

ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ പെട്ടെന്ന് നടത്തം നിർത്തി.

എവിടെയാണെന്ന് വലിയ പിടിയില്ല, പക്ഷേ തിരക്കുള്ള ഒരു മെയിൻ റോഡിൽ എത്തിയിട്ടുണ്ട്.

ഞാൻ തിരിഞ്ഞ് കൃതികയെ നോക്കി. വെയിലുകൊണ്ട് എല്ലാവരും വിയർത്തിട്ടുണ്ട്.

"എടി... നിനക്ക് നിന്റെ അച്ഛനോട് ചോദിച്ച് നമുക്ക് ഒരു കാർ വല്ലതും ഒപ്പിച്ചു തരാൻ പറ്റുമോ? വെറുതെ നടന്ന് കാല് കഴയ്ക്കുന്നു...ഇനി പൈസ ഇല്ലെങ്കിൽ ഞാൻ കൊടുക്കാം എന്ന് പറ.."

ഒരു തമാശ രീതിയിൽ ഞാനത് പറഞ്ഞതും, നടന്നുകൊണ്ടിരുന്ന കൃതിക പെട്ടെന്ന് സഡൻ ബ്രേക്കിട്ടപോലെ നിന്നു. ശേഷം സാവധാനം തല വെട്ടിച്ച് അവൾ എന്നെയൊന്നു നോക്കി.

ആ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി. തമാശക്ക് ചോദിച്ചതാണെങ്കിലും അവൾ അത് കാര്യമായി എടുത്തോ എന്നൊരു സംശയം.

"അയ്യോ... നീ ഇങ്ങനെ എന്നേ നോക്കൊന്നും വേണ്ട. ഞാൻ വെറുതേ ഒരു തമാശ പറഞ്ഞതാ... നമുക്ക് നടക്കാം... നടന്ന് നടന്ന് കാലിലെ മസിലൊക്കെ ഒന്ന് സെറ്റാവട്ടെ..."

ഞാൻ അതും പറഞ്ഞ് ഇളിഞ്ഞ ചിരിയോടെ വീണ്ടും നടക്കാൻ തുനിഞ്ഞതേയുള്ളൂ...

"ദേവാ..."

പിന്നിൽ നിന്നും അവളുടെ വിളി വന്നു.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ റോഡിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി നിൽക്കുകയാണ്.

"എന്താ...?"

അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ കുറച്ച്

💬 Comments

View all comments