0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

ഒന്ന് പുറത്തേക്ക് പോ... എനിക്ക് കുറച്ചു റെസ്റ്റ് എടുക്കണം..."

ഞാൻ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു. എന്റെ ശബ്ദത്തിൽ അല്പം ഗൗരവം കലർന്നിരുന്നു.

അത് കേട്ടതും രാഹുലും സച്ചിനും കൃതികയും റോസും മറുത്തൊന്നും പറയാതെ, ഒരക്ഷരം മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.

എന്നാൽ ആമിയും നിധിയും മാത്രം പോയില്ല. അവർ കട്ടിലിന്റെ അരികിൽ തന്നെ നിന്നു.

ഞാൻ അവരെ നോക്കി.

അവർ രണ്ടുപേരും എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 'ഒന്നുമില്ല.. എല്ലാം ശരിയാവും...' എന്ന് ആമി കണ്ണ് കൊണ്ട് പറയുന്നുണ്ടെങ്കിലും, അവളുടെ മുഖത്തെ യഥാർത്ഥ ഭാവം... ഉള്ളിലെ ആ ഭയവും സങ്കടവും മറച്ചുപിടിക്കാൻ അവൾ വല്ലാതെ പാടുപെടുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. നിധിയുടെ ചുണ്ടുകൾ വിറയ്ക്കുന്നത് അവൾ കഷ്ടപ്പെട്ട് അമർത്തിപ്പിടിക്കുന്നുണ്ട്.

"ഞാനൊന്നു കിടക്കട്ടെ..."

എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞുകിടന്നു. കണ്ണുകൾ അടച്ചെങ്കിലും, മുന്നോട്ടുള്ള വഴികളെക്കുറിച്ചായിരുന്നു ചിന്തകൾ മുഴുവൻ.....

ബെഡിന്റെ ഇരുവശങ്ങളിൽ നിന്നും അവർ എന്നോട് ചേർന്നു കിടന്നു.

നിധി എന്റെ നെഞ്ചിലേക്ക് തല വെച്ചു, അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. ആമി എന്റെ മുതുകിലൂടെ, ആ നാഗം പടർന്നു കിടക്കുന്ന ഭാഗത്ത് മെല്ലെ മുഖം ചേർത്തു. അവളുടെ ശ്വാസം അവിടെ തട്ടുന്നുണ്ടായിരുന്നു.

ആരും ഒന്നും മിണ്ടിയില്ല. വാക്കുകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു. അവരുടെ സാമീപ്യം മാത്രമായിരുന്നു എനിക്ക് അപ്പോൾ ഏക ആശ്വാസം. അവരുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ആ സ്പർശനം എന്നോട് പറയുകയായിരുന്നു, 'എന്ത് വന്നാലും കൂടെയുണ്ട്' എന്ന്.

മനസ്സ് നിറയെ ചിന്തകളായിരുന്നു. ഈ ദുരൂഹതകൾ... ആ മോതിരം, ആമിക്ക് സംഭവിച്ചത്, ഇപ്പോൾ എന്റെ ശരീരത്തിലെ ഈ മാറ്റം... ഇതെല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. എത്രയും പെട്ടെന്ന് ആ പ്രൊഫസറെ കണ്ട് കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാക്കണം. ഇനിയും ഇത് നീട്ടിക്കൊണ്ടുപോവാൻ വയ്യ.

ആ ചിന്തകൾക്കിടയിലും, ക്ഷീണം എന്നെ വീണ്ടും കീഴ്പ്പെടുത്തി. അവരുടെ ചൂട് പറ്റി, എല്ലാ പ്രശ്നങ്ങളും തൽക്കാലത്തേക്ക് മറന്ന് ഞാൻ പതിയെ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.

******************

പിന്നീടുള്ള മൂന്ന് ദിവസങ്ങൾ ഞങ്ങൾ അധികം പുറത്തേക്കിറങ്ങിയില്ല. വീടിനുള്ളിൽ തന്നെയായിരുന്നു.

വിശ്രമിക്കാൻ സമയമുണ്ടായിരുന്നെങ്കിലും വെറുതെ ഇരിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട്

💬 Comments

View all comments