Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
ചർച്ച അവിടെ അവസാനിച്ചു.
പെട്ടെന്ന്, റോസ് എന്റെ അടുത്തേക്ക് വന്നു. ഒന്നും പറയാതെ അവൾ എന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ തുടങ്ങി.
ഞാൻ അമ്പരപ്പോടെ അവളെ നോക്കി. നിധിയും, ആമിയും ബാക്കിയുള്ളവരും അവൾ എന്താണ് ഈ കാണിക്കുന്നത് എന്ന് അന്തംവിട്ടു നോക്കി നിൽക്കുകയാണ്.
പക്ഷേ റോസ് അതൊന്നും ശ്രദ്ധിച്ചില്ല. അവൾ എന്റെ ഷർട്ട് ഊരി മാറ്റി.
ഷർട്ട് മാറ്റിയ ശേഷം അവൾ പതുക്കെ എന്റെ പിറകിലേക്ക് നടന്നു.
ഒരു നിമിഷം അവിടെ കനത്ത നിശബ്ദത.
അവൾ എന്റെ പുറം ഭാഗത്തേക്ക് ഉറ്റുനോക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. പിന്നാലെ ബാക്കിയുള്ളവരും എന്റെ പിറകിലേക്ക് വന്ന് നോക്കി.
എല്ലാവരും ഞെട്ടി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
"എന്താ...? എന്താടി അവിടെ...?"
ഞാൻ ചോദിച്ചു.
കൃതിക പെട്ടെന്ന് അവളുടെ ഫോൺ എടുത്തു. എന്റെ പുറം ഭാഗം ഒരു ഫോട്ടോ എടുത്ത് അവൾ എനിക്ക് കാണിച്ചു തന്നു.
ആ ഫോട്ടോ കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.
എന്റെ കഴുത്തിന്റെ പിന്നിലുണ്ടായിരുന്ന ആ ടാറ്റൂ...
അതിപ്പോൾ പഴയതുപോലെയല്ല.
കഴുത്തിൽ നിന്നും തുടങ്ങി അത് താഴേക്ക് പടർന്നിരിക്കുന്നു. എന്റെ മുതുകാകെ കറുത്ത മഷി പടർന്നതുപോലെ.
അതൊരു പൂർണ്ണ വളർച്ചയെത്തിയ നാഗത്തിന്റെ രൂപമായിരിക്കുന്നു....
എന്റെ നട്ടെല്ലിന് മുകളിലൂടെ പത്തി വിരിച്ചു നിൽക്കുന്ന ഒരു ഭീമൻ നാഗം. അതിന്റെ ചെതുമ്പലുകൾ ഓരോന്നും എണ്ണമിട്ടതുപോലെ തെളിഞ്ഞു നിൽക്കുന്നു. വാല് താഴ്ഭാഗത്തേക്ക് ചുരുണ്ട് കിടക്കുകയാണ്.
ഞാൻ വിറയ്ക്കുന്ന കൈകളോടെ എന്റെ പുറകിലേക്ക് തൊട്ടുനോക്കി. അവിടെ തൊലിപ്പുറത്തെ മാറ്റങ്ങൾ എനിക്കറിയാൻ സാധിക്കുന്നുണ്ടായിരുന്നു.....
ഞാൻ ഒട്ടും വൈകാതെ തന്നെ കട്ടിലിൽ കിടന്ന ഷർട്ട് വേഗം വലിച്ചിട്ടു. ബട്ടണുകൾ ഇടുന്നതിനിടയിൽ ആരും എന്നെ നോക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
ആ കാഴ്ച... അത് മറച്ചുവെക്കാൻ ഞാൻ വെമ്പുകയായിരുന്നു.
ഷർട്ടിട്ട് തലയുയർത്തി നോക്കിയപ്പോൾ ബാക്കിയുള്ളവരുടെ മുഖത്ത് കണ്ട ഭാവം... അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്കെന്തോ വലിയ മാറാരോഗം ബാധിച്ചതുപോലെ, അല്ലെങ്കിൽ മരിക്കാൻ കിടക്കുന്ന ഒരാളെ നോക്കുന്നത് പോലെയായിരുന്നു അവരുടെ നോട്ടം.
ആ കണ്ണുകളിലെ സഹതാപവും ഭയവും എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അവരുടെ ആ നോട്ടം എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
"എല്ലാവരും
💬 Comments
View all comments