Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
അറിയാത്ത വിദേശി പൂക്കൾ. വീടിന് ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ. ആ വീടിന്റെ ഓരോ മൂലയിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു.
നടുവിലായി തലയുയർത്തി നിൽക്കുന്ന, പഴമയും പുതുമയും ഇടകലർന്ന, വെളുത്ത നിറത്തിലുള്ള ആ വലിയ വീട്. അതിന്റെ വരാന്തയിൽ തൂക്കിയിട്ട മണി വിളക്കുകളും, കൊത്തുപണികൾ ചെയ്ത തൂണുകളും കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു.
ആ ഭംഗി ആസ്വദിക്കാൻ പക്ഷേ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല.
ഞങ്ങൾ കാർ പോർച്ചിൽ നിർത്തി പുറത്തിറങ്ങി.
ആ വീടിന്റെ വിശാലമായ വരാന്തയിൽ, ചെടികൾക്ക് നടുവിലായി ഇട്ടിരിക്കുന്ന ഒരു ചൂരൽ കസേരയിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.
വെളുത്ത കുർത്തയും പൈജാമയും ധരിച്ച, നരച്ച മുടിയും കട്ടി മീശയുമുള്ള, പ്രായം തോന്നിക്കുന്ന ഒരാൾ. കയ്യിൽ ഒരു ചെറിയ കത്രികയുമായി ഒരു ബോൺസായ് മരത്തെ വെട്ടിയൊതുക്കുകയാണ് അദ്ദേഹം.
ഞങ്ങളുടെ കാർ വന്നു നിന്ന ശബ്ദം കേട്ടിട്ടും അദ്ദേഹം തലയുയർത്തി നോക്കിയില്ല. ആ ചെടിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ.
"വാ... പോവാം..."
ഞാൻ പതുക്കെ പറഞ്ഞു.
ഞങ്ങൾ ഓരോരുത്തരായി ആ വരാന്തയിലേക്ക് കയറി. ചെടികളിലെ പൂക്കളുടെ ഗന്ധം അവിടെയാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ അടുത്തെത്തിയതും, അദ്ദേഹം ആ കത്രിക സാവധാനം മേശപ്പുറത്ത് വെച്ചു.
എന്നിട്ട് മൂക്കിന് താഴേക്കിറങ്ങി ഇരിക്കുന്ന കണ്ണടയിലൂടെ ഞങ്ങളെ ഒന്ന് നോക്കി.
ആ നോട്ടത്തിൽ അമ്പരപ്പോ ആകാംഷയോ ഒന്നും ഉണ്ടായിരുന്നില്ല. മറിച്ച്, വല്ലാത്തൊരു ശാന്തതയായിരുന്നു.
"വരുമെന്ന് എനിക്കറിയാമായിരുന്നു..."
അദ്ദേഹം പതുക്കെ, ഗൗരവത്തോടെ പറഞ്ഞു.
"പക്ഷേ ഇത്ര നേരത്തെ പ്രതീക്ഷിച്ചില്ല..."
അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങളെ കാത്തിരിക്കുകയായിരുന്നു ഇദ്ദേഹം?
ഞാൻ ഒരല്പം ഭയത്തോടെയും, അതിലേറെ പ്രതീക്ഷയോടെയും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ മനുഷ്യന്റെ കൈയ്യിൽ ഉണ്ടാവുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു....
ഞങ്ങൾ... ഞങ്ങൾ പ്രൊഫസറെ കാണാൻ വന്നതാണ്. സാറാണോ...?"
സച്ചിൻ അയാളോട് ചോദിച്ചു...
ആ ചോദ്യം കേട്ടതും അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. ഒരു കൊച്ചുകുട്ടിയുടെ ചോദ്യം കേട്ട് ചിരിക്കുന്നത് പോലത്തെ ഒരു ചിരി.
"ഹേയ്... ഞാനോ...? ഞാനല്ല..."
അദ്ദേഹം തന്റെ മുഷിഞ്ഞ
💬 Comments
View all comments