Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
കൈകൾ കൂട്ടിത്തരുമ്മി, ആ കസേരയിൽ കൂടുതൽ ചാരിയിരുന്നു.....
"അകത്തുണ്ട്..."
അദ്ദേഹം വീടിന്റെ തുറന്നുകിടക്കുന്ന വലിയ വാതിലിലേക്ക് വിരൽ ചൂണ്ടി.
"ഞാൻ ഇവിടുത്തെ പണിക്കാരനാ... ഈ ചെടികൾ നനയ്ക്കാനും, വെട്ടിയൊതുക്കാനും, പിന്നെ മുറ്റം അടിച്ചുവാരനും ഒക്കെ നിക്കുന്ന ആള്..."
അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞു.
"നിങ്ങൾ ചെല്ല്... അവൻ അകത്തുണ്ടാവും..."
അദ്ദേഹം വീണ്ടും തന്റെ കത്രിക എടുത്ത് ആ ചെടിയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.
ഞങ്ങൾ പരസ്പരം നോക്കി.
ഇദ്ദേഹമായിരിക്കും പ്രൊഫസർ എന്നാണ് ഞങ്ങൾ കരുതിയത്. വേഷവും ഭാവവും കണ്ടപ്പോൾ തെറ്റിപ്പോയതാവാം.
"ശരി... താങ്ക്സ് ചേട്ടാ..."
സച്ചിൻ പറഞ്ഞു.
ഞങ്ങൾ ഓരോരുത്തരായി ആ വലിയ വാതിൽ കടന്ന് അകത്തേക്ക് നടന്നു.
പക്ഷേ, ആ പടിവാതിൽ കടക്കുമ്പോൾ എനിക്കെന്തോ ഒരു പന്തികേട് തോന്നി. വെറുമൊരു പണിക്കാരന്റെ കണ്ണുകളിൽ അത്രയും തെളിച്ചം ഉണ്ടാവുമോ? ആ ഇരുത്തത്തിലും സംസാരത്തിലും ഉണ്ടായിരുന്ന ആ ഗാംഭീര്യം... അത് വെറുമൊരു തോട്ടക്കാരന്റേത് പോലെ തോന്നിയില്ല.
എങ്കിലും സംശയങ്ങൾ ഉള്ളിലൊതുക്കി ഞാൻ മറ്റുള്ളവർക്കൊപ്പം അകത്തേക്ക് കയറി.
ഞങ്ങൾ ആ വലിയ വാതിൽ കടന്ന് അകത്തേക്ക് കയറി.
പുറത്തെ ശാന്തതയ്ക്ക് വിപരീതമായി, അകത്ത് വല്ലാത്തൊരു തിരക്കായിരുന്നു. പലരും പല വഴികളിലായി ഓടി നടക്കുന്നു. കയ്യിൽ ഓരോ സാധനങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടു നടക്കുന്നവർ.
അക്കൂട്ടത്തിൽ പ്രായമായവർ മുതൽ കൗമാരക്കാർ വരെയുണ്ടായിരുന്നു. ആരും വെറുതെ ഇരിക്കുന്നില്ല. എല്ലാവരും എന്തൊക്കെയോ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഒരു വീട് എന്നതിലുപരി, കല്യാണദിവസം പോലത്തെ ഒരു അന്തരീക്ഷം.
ഇതൊക്കെ കണ്ടപ്പോൾ കൃതിക മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം എന്റെ ചെവിയിൽ സംശയത്തോടെ ചോദിച്ചു:
"ദേവാ... നമുക്ക് സ്ഥലം മാറിപ്പോയോ...? ഇത് ആ പ്രൊഫസറുടെ വീട് തന്നെയാണോ...?"
ഞാൻ ചുറ്റും നോക്കി. എനിക്കും അതേ സംശയമുണ്ടായിരുന്നു.
"ആവോ..."
ഞാൻ ചുമലിലേറ്റി.
എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോഴാണ്, നരച്ച മുടി പിന്നിയിട്ട ഒരു പാട്ടി (വയസ്സായ സ്ത്രീ) വളരെ വേഗത്തിൽ ഞങ്ങളുടെ മുന്നിലൂടെ നടന്നു പോയത്.
അവരുടെ കയ്യിൽ പൂജാപാത്രങ്ങൾ എന്തോ ഉണ്ടായിരുന്നു.
"അമ്മൂമ്മേ... ഇവിടെ... പ്രൊഫസർ എവിടെയുണ്ട്...?"
രാഹുൽ പെട്ടെന്ന് അവരുടെ മുന്നിലേക്ക് കയറി
💬 Comments
View all comments