0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

എന്റെ കൈയ്യിൽ പിടിച്ച്, അവൾ എന്നെയും വലിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി. പോവുന്ന വഴിയിലും അവൾ ആ പാട്ടു പാടുന്ന പെൺകുട്ടിയെ ഒന്ന് രൂക്ഷമായി നോക്കാൻ മറന്നില്ല.

നിധി എന്നെ വലിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ആമിയും രാഹുലും ചിരിച്ചുകൊണ്ട് പിന്നാലെയും.

അടുത്തതായി ഞങ്ങൾ ചെന്നുപെട്ടത് വീടിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ അന്തരീക്ഷം ആകെ മാറിയതുപോലെ തോന്നി.

അവിടെ ഒരു വശത്തായി, കോണകമുടുത്ത്, നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശിയ ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. കണ്ടാൽ ഒരു സന്യാസിയെപ്പോലെയുണ്ട്. അദ്ദേഹം വലിയൊരു പൂജയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങളുടെ സമപ്രായക്കാരായ രണ്ട് പെൺകുട്ടികളും ഒരു ചെക്കനും അവിടെയുണ്ടായിരുന്നു.

പെൺകുട്ടികൾ രണ്ടുപേരും പൂജാപുഷ്പങ്ങൾ കൊണ്ട് മാല കോർക്കുകയാണ്. ചെക്കൻ പൂജാരിക്ക് വേണ്ട സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലും.

തൊട്ടപ്പുറത്തേക്ക് നോക്കിയപ്പോൾ ഒരു പൂജാമുറി കണ്ടു. അതിന്റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.

ശിവലിംഗം...!

കറുത്ത കല്ലിൽ തീർത്ത മനോഹരമായ ഒരു ശിവലിംഗം. ആ മുറിക്കുള്ളിലെ പ്രകാശം അതിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഒരു തവണ നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത വിധം എന്തോ ഒരു അഴക് ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. അതിൽ നിന്നും വരുന്ന തേജസ്സ് നോക്കി ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി.

അതിനിടയിലാണ് ആമി എന്നെ ഒന്ന് തോണ്ടിയത്.

"പൊന്നൂസേ... അവിടെ നോക്ക്..."

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ആ പൂജമുറിയുടെ ഉള്ളിലെ ഇരുട്ട് നിറഞ്ഞ ഒരു മൂലയിലേക്ക് കൈ ചൂണ്ടുന്നത് കണ്ടു.

ഇത്തിരി ഇരുട്ടായത് കൊണ്ട് തന്നെ അവിടെ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഞാൻ കണ്ണുകൾ കൂർപ്പിച്ച്, കുറച്ചുകൂടി സൂക്ഷ്മമായി അങ്ങോട്ട് നോക്കി.

അവിടെ എന്തോ ഒന്ന് അനങ്ങുന്നുണ്ട്.

സാധനം എന്താണെന്ന് കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുപോയി.

കാരണം അതൊരു നാഗമായിരുന്നു...!

അതും സാധാരണ നാഗമല്ല . പാൽ പോലെ വെളുത്ത നിറം.

💬 Comments

View all comments