0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണുകൾ. അത് പത്തി വിടർത്തി അനങ്ങാതെ ഇരിക്കുകയാണ്.

അപൂർവ്വമായ, പുരാണങ്ങളിലൊക്കെ മാത്രം കേട്ടിട്ടുള്ള വെളുത്ത നാഗത്തെ ജീവനോടെ കണ്ടതിന്റെ തരിപ്പിൽ ഞാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആ കമന്റ്‌ കേട്ടത്.

"വൗ... ക്യൂട്ട്.....!!"

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

കൃതികയാണ്!

ഇവൾക്ക് വല്ല മാനസികവും ഉണ്ടോ... 😐 ഇമ്മാതിരി സാധനത്തെ കണ്ടിട്ട് ക്യൂട്ട് എന്നോ?

അവൾ ഒട്ടും വൈകാതെ തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. ഫ്ലാഷ് ഇട്ട് അതിനെ പകർത്താൻ അവൾ തുനിഞ്ഞു.

എന്നാൽ അവൾ ക്യാമറ ഓൺ ആക്കിയതും, മിന്നൽ വേഗത്തിൽ അവിടെ മാല കോർത്തുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരാൾ എഴുന്നേറ്റു വന്നശേഷം കൃതികയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങി.

ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൃതികയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി. അവളുടെ വായ തുറന്നത് നല്ല പച്ചത്തെറി വിളിക്കാനാണെന്ന് എനിക്ക് മനസ്സിലായി.

പക്ഷേ, ആ പെൺകുട്ടിയുടെ മുഖം കണ്ടതും കൃതിക ഒന്ന് അടങ്ങി. ഒരു കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കമായ മുഖമായിരുന്നു അവളുടേത്. തെറി വിളിക്കാൻ വന്ന കൃതിക അത് വിഴുങ്ങി, ശാന്തയായി നിന്നു.

"അതു അമ്മവോടെ പെറ്റ്... അവളെ ഫോട്ടോ എടുക്ക കൂടാതെ... അതവളക്ക് പിടിക്കാതെ..."

(അത് അമ്മയുടെ പെറ്റാണ്... അവളെ ഫോട്ടോയൊന്നും എടുക്കാൻ പാടില്ല. അതവൾക്ക് ഇഷ്ടപ്പെടില്ല.)

അത്രയും പറഞ്ഞ് അവൾ ഫോൺ കൃതികയ്ക്ക് തിരികെ നൽകി.

ശേഷം അവൾ സംശയത്തോടെ ഞങ്ങളെ നോക്കി

"നീങ്ക യാര്...?"

(നിങ്ങൾ ആരാ?)

"നാങ്ക പ്രൊഫസറെ പാക്ക വന്തതാ..."

(ഞങ്ങൾ പ്രൊഫസറെ കാണാൻ വന്നതാണ്.)

ഞാൻ മുന്നോട്ട് വന്നു പറഞ്ഞു

അത് കേട്ടതും അവളൊന്നാലോചിച്ചു. ശേഷം ചോദിച്ചു:

"അവരെയ പക്കവാ...?"

(അയാളെ കാണാനാണോ?)

ഞങ്ങൾ എല്ലാവരും തലയാട്ടി.

അവൾ ആ മുറിയുടെ ഒരു ഇരുണ്ട മൂലയിലേക്ക് വിരൽ ചൂണ്ടി.

"അതോ... അങ്ക ഇരുക്ക് പാരുങ്ക..."

(അതാ... അവിടെയുണ്ട് നോക്ക്...)

ഞങ്ങൾ അവൾ

💬 Comments

View all comments