Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]
സംശയത്തോടെ ചോദിച്ചു.
"ആവേ...എന്തായാലും പോയി നോക്കാം..."
ഞാൻ പറഞ്ഞു.
ഞങ്ങൾ ഓരോരുത്തരായി ആ മുറിയുടെ വാതിലിലേക്ക് നടന്നു. പാട്ടിന്റെ ശബ്ദം അടുത്തുവരും തോറും കൂടിവരുന്നു. ആ താളത്തിനൊത്ത്, ആ വാതിൽ പോലും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
മുറിക്ക് മുന്നിലെത്തിയപ്പോൾ, പാട്ട് അതിന്റെ മൂർദ്ധാവിൽ എത്തിയിരുന്നു.
വാതിൽ പൂട്ടിയിട്ടുണ്ടായിരുന്നില്ല. വെറുതെ ഒന്ന് ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ആ വാതിൽ മെല്ലെ തള്ളിത്തുറന്നു.
അത് തുറന്നതും, എവിടെ നിന്നോ വന്ന ഒരു ഇളം തെന്നൽ ഞങ്ങളെ തഴുകി കടന്നുപോയി. ആ കാറ്റിനൊപ്പം, എന്റെ ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര മനോഹരമായ, ലഹരി പിടിപ്പിക്കുന്ന ഒരു സുഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി.
മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും, പിന്നെ പേരുപോലും അറിയാത്ത ഏതോ കാട്ടുപൂക്കളുടെയും സമ്മിശ്രമായ ഗന്ധം. അത് ശ്വസിച്ചപ്പോൾ തന്നെ മനസ്സ് ശാന്തമാകുന്നതുപോലെ.
ഞാൻ മെല്ലെ കണ്ണ് തുറന്ന് അകത്തേക്ക് നോക്കി.
സൂര്യപ്രകാശം ആ മുറിയെ പ്രണയിക്കുന്നത് പോലെ തോന്നി. ജനാലകളിലൂടെ അരിച്ചെത്തുന്ന പൊൻവെളിച്ചം ആ മുറിയിലെ ഓരോ വസ്തുക്കളെയും അലങ്കരിച്ചിരിക്കുന്നു.
മുറിയുടെ ഒത്ത നടുക്കായി, തേക്ക് തടിയിൽ തീർത്ത, കിടക്കാനും ഇരിക്കാനും പാകത്തിലുള്ള ഒരു വലിയ സിലിംഗ് ഊഞ്ഞാൽ ഉണ്ടായിരുന്നു. അത് ചെറിയൊരു താളത്തിൽ ആടിക്കൊണ്ടിരിക്കുന്നു.
അതിൽ... ഒരു സ്ത്രീ തിരിഞ്ഞു കിടക്കുന്നുണ്ട്...
അവളുടെ വേഷം... രക്തച്ചുവപ്പ് നിറമുള്ള, പുറംഭാഗം അല്പം ഇറക്കിവെട്ടിയ ബ്ലൗസും, കടും പച്ച നിറത്തിലുള്ള പട്ടുസാരിയുമായിരുന്നു. എന്നാൽ, ആ സാരിയുടെ മുന്താണി അഴിഞ്ഞുമാറി, ആ ഊഞ്ഞാലിൽ നിന്നും താഴേക്ക് ഒരു നദി പോലെ ഒഴുകിയിറങ്ങി കിടക്കുന്നു. മുകൾ ഭാഗത്ത് ആ ബ്ലൗസ് മാത്രമേയുള്ളൂ.
ആ കാഴ്ച... രാജാ രവിവർമ്മയുടെ ഒരു മനോഹരമായ പെയിന്റിംഗ് ഉയിർത്തെഴുന്നേറ്റതുപോലെ തോന്നി.
അവളുടെ അരക്കെട്ടിന്റെ വടിവും, വെളുത്ത പുറംഭാഗവും ആ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. കാർമേഘം പോലെ ഇടതൂർന്ന മുടി അഴിച്ചിട്ടിരിക്കുകയാണ്. അത് ഊഞ്ഞാലിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നു.
ഞാൻ അത്ഭുതത്തോടെ
💬 Comments
View all comments