0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

അത് കണ്ടതും നിധി വെപ്രാളത്തോടെ എന്റെ കൈ തട്ടിമാറ്റി.

"വേണ്ട ദേവാ... നീ അതിൽ തൊടണ്ട... ഞാൻ ഊരാം..."

എന്നെ അപകടപ്പെടുത്തണ്ട എന്ന് കരുതി, അവൾ വേഗം ആ മോതിരത്തിൽ പിടിച്ചു.

പക്ഷേ, നിധിയുടെ വിരൽ ആ മോതിരത്തിൽ തൊട്ടതും വലിയ ശബ്ദത്തോടെ,ശക്തമായൊരു ഷോക്കേറ്റതുപോലെ അവൾ സീറ്റിൽ നിന്നും പിന്നിലേക്ക് തെറിച്ചുപോയി. അവളുടെ തല ഡോറിൽ ശക്തിയായി ഇടിച്ചു.

"അയ്യോ... നിധി...!!"

ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൃതിക വേഗം അവളെ താങ്ങിപ്പിടിച്ചു.

നിധി വേദനകൊണ്ട് പുളഞ്ഞെങ്കിലും, പെട്ടെന്ന് തന്നെ തല ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റു.

"കു... കുഴപ്പമില്ല... എനിക്ക് കുഴപ്പമില്ല..."

അവൾ കിതച്ചുകൊണ്ട് പറഞ്ഞു. പക്ഷേ അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നിരുന്നു.

അപ്പോഴേക്കും ആമിയുടെ അവസ്ഥ കൂടുതൽ വഷളായി. അവളുടെ വെളുത്ത മുഖത്ത്, കണ്ണിന് ചുറ്റുമായി കറുത്ത നിറത്തിലുള്ള ഞരമ്പുകൾ തെളിഞ്ഞു വരാൻ തുടങ്ങി. അത് പതുക്കെ പതുക്കെ മുഖമാകെ പടരുന്നു. അവൾ ശ്വാസം മുട്ടുന്നതുപോലെ തോന്നി. വായ തുറന്ന് അവൾ വായുവിനായി പിടയുകയാണ്.

കാണാൻ പോലും പേടിപ്പിക്കുന്ന ഒരവസ്ഥ.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചുപോയി. നിധിക്ക് പോലും തൊടാൻ പറ്റാത്ത ആ മോതിരം... ഇത് ഊരിയില്ലെങ്കിൽ ആമി മരിക്കും, ഉറപ്പാണ്.

ആ നിമിഷം, എന്റെ ഉള്ളിൽ എവിടെ നിന്നോ ഒരു ഉൾപ്രേരണ ഉണ്ടായി. ആരോ എന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ...

ചിന്തിക്കാൻ സമയമില്ലായിരുന്നു. ഞാൻ കുനിഞ്ഞ്, വിറയ്ക്കുന്ന ആമിയുടെ മുഖം കൈകളിൽ കോരിയെടുത്തു.

ശേഷം ഒട്ടും വൈകാതെ, ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു അമർത്തി ചുംബിച്ചു.

അതേ സമയം തന്നെ, എന്റെ വലംകൈ അവളുടെ വിരലിലെ ആ മോതിരത്തിൽ മുറുകെ പിടിച്ചു.

"ആാാാാാ....!!!!"

എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തേക്ക് വരാൻ വെമ്പിയെങ്കിലും, ആമിയുടെ ചുണ്ടുകൾ അതിനെ തടഞ്ഞുനിർത്തി.

എന്റെ ശരീരം മുഴുവൻ ലാവ കോരിയൊഴിച്ചതുപോലെ ചുട്ടുപൊള്ളാൻ തുടങ്ങി. ആരോ എന്റെ തൊലി ഉരിയുന്നത് പോലത്തെ വേദന. എന്റെ സിരകളിലൂടെ തീ ഒഴുകുന്നതുപോലെ... ശരീരം കീറിമുറിക്കുന്ന വേദനയിൽ ഞാൻ പിടഞ്ഞു.

എന്റെ ഈ അവസ്ഥ കണ്ട് നിധിയും കൃതികയും ഭയന്നുപോയി.

"ദേവാ... വേണ്ട... വിട്..."

💬 Comments

View all comments