0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

നിശബ്ദത. ആകെയുള്ളത് തലയ്ക്ക് മുകളിൽ കറങ്ങുന്ന ഫാനിന്റെ ഇരമ്പൽ മാത്രം.

ആ ശബ്ദം... ആ മണം...

ഇത് ഞങ്ങൾ താമസിക്കുന്ന വീട് തന്നെ. ഞാൻ വീട്ടിലെത്തിയിരിക്കുന്നു.

എന്റെ അരികിലായി ആരെങ്കിലും ഉണ്ടോ? ഞാൻ ഇരുട്ടിൽ കൈകൾ കൊണ്ട് ബെഡിൽ ഒന്ന് പരതി നോക്കി.

എന്റെ വിരലുകൾ മൃദുവായ രണ്ട് ശരീരങ്ങളിൽ തട്ടി.

ആമിയും നിധിയും...

അവർ എന്റെ ഇരുവശങ്ങളിലായി കിടക്കുകയാണ്. അവരുടെ ശരീരത്തിന് വല്ലാത്തൊരു തണുപ്പ് തോന്നി. രാത്രിയായത് ആയതുകൊണ്ടാവാം.

"എടി... നിധീ... ആമീ..."

ഞാൻ അവരെ വിളിച്ചു ഉണർത്താൻ ശ്രമിച്ചു. തൊട്ടപ്പൊഴൊന്നും അവർ അനങ്ങിയില്ല. നല്ല ഉറക്കത്തിലാവാം.

എനിക്ക് എന്തോ വല്ലാത്തൊരു ഭയം തോന്നി.

ആ മണിമുഴക്കം അപ്പോഴും നിർത്താതെ കേൾക്കുന്നുണ്ടായിരുന്നു.

ഞാൻ പല്ലുകടിച്ചുകൊണ്ട്, വേദനയെ വകവെക്കാതെ ബെഡിൽ നിന്നും എഴുന്നേറ്റു.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് സ്വിച്ച് ബോർഡിന് അടുത്തേക്ക് കൈ നീട്ടി.

മുറിയിൽ വെളിച്ചം നിറഞ്ഞു.

പ്രകാശത്തിലേക്ക് കണ്ണ് തുറന്ന ഞാൻ, അവരെ വിളിക്കാനായി ബെഡിലേക്ക് തിരിഞ്ഞു നോക്കി.

ആ കാഴ്ച...

ആ നിമിഷം എന്റെ ഹൃദയം നിലച്ചുപോയി. ശ്വാസം തൊണ്ടയിൽ മരവിച്ചു നിന്നു.

എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.

ബെഡിൽ... വെളുത്ത വിരിപ്പിൽ...

നിധിയും ആമിയും കിടക്കുന്നുണ്ടായിരുന്നു. പക്ഷേ...

അവരുടെ തലകൾ... ഉടലിൽ നിന്നും വേർപെട്ടു കിടക്കുകയായിരുന്നു.

കഴുത്തറ്റ ആ രണ്ട് ശരീരങ്ങളിൽ നിന്നും ഒഴുകിയ ചോരയിൽ ആ കിടക്ക മുഴുവൻ കുളിച്ചു കിടക്കുന്നു. ചുവന്ന രക്തം വിരിപ്പിലൂടെ താഴേക്ക് ഇറ്റിറ്റു വീഴുന്നു.

ആമിയുടെ അറുത്തു മാറ്റപ്പെട്ട തല കിടക്കയുടെ ഒരറ്റത്താണ് കിടന്നിരുന്നത്. എപ്പോഴും കുസൃതിയും ചിരിയും മാത്രം നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് ഇപ്പോൾ ഒന്നുമില്ല. വിളറി വെളുത്ത, ജീവനില്ലാത്ത ഒരു മുഖം.

നിധിയുടെ തല എന്റെ തലയിണയോട് ചേർന്നു കിടക്കുന്നു. അവളുടെ മുഖത്തെ ആ ഗൗരവവും സ്നേഹവുമെല്ലാം മാഞ്ഞുപോയിരിക്കുന്നു.

രണ്ടുപേരുടെയും കണ്ണുകൾ പാതി തുറന്നിട്ടുണ്ടായിരുന്നു.

ആ തുറിച്ചു നോക്കുന്ന കണ്ണുകൾ... അത് എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ.

'നീ കാരണമാണ്... നീയാണ് ഞങ്ങളെ കൊന്നത്...' എന്ന് ആ കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നതുപോലെ.

അവരുടെ കഴുത്തിൽ നിന്നും മാംസവും എല്ലുകളും പുറത്തേക്ക്

💬 Comments

View all comments