0%

Chapter Title : നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ]

എന്ന ആശ്വാസത്തിൽ ഞങ്ങൾ മൂന്നുപേരും പരസ്പരം വിട്ടുമാറാതെ ഇരുന്നു.

എന്നാൽ...

ആ നിശബ്ദതയിലും, എന്റെ കാതുകളിൽ അപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.

അതൊരു സ്വപ്നമായിരുന്നില്ലേ? പിന്നെ എന്തിനാണ് ആ ക്ഷേത്രമണി മുഴക്കം ഞാൻ ഇപ്പോഴും കേൾക്കുന്നത്?

ഞാൻ സംശയത്തോടെ ജനലിലേക്ക് നോക്കി. പുറത്ത് കൂരിരുട്ട് മാത്രം. പക്ഷേ ആ മണിമുഴക്കം... അത് എന്റെ മനസ്സിനുള്ളിലാണോ, അതോ പുറത്താണോ എന്ന് തിരിച്ചറിയാനാവാതെ ഞാൻ ഇരുന്നു.

ഞങ്ങൾ മൂന്നുപേരും പരസ്പരം കെട്ടിപ്പിടിച്ച് ഇരിക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറന്നത്.

ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.

കൃതിക, റോസ്, സച്ചിൻ, രാഹുൽ... എല്ലാവരും കൂടി അകത്തേക്ക് വന്നു. അവരുടെ മുഖത്ത് ആശ്വാസവും ആകാംഷയും ഒരേസമയം നിഴലിക്കുന്നുണ്ടായിരുന്നു.

"എഴുന്നേറ്റോ...? എങ്ങനെയുണ്ട് ദേവാ ഇപ്പോൾ...?"

കൃതിക വേഗം എന്റെ അടുത്തേക്ക് വന്ന്, നെറ്റിയിൽ കൈവെച്ചു നോക്കി. പനി വിട്ടുമാറിയിട്ടുണ്ടോ എന്നറിയാനുള്ള വെപ്രാളമായിരുന്നു ആ മുഖത്ത്.

"കുഴപ്പമില്ല... കുറച്ചു ആശ്വാസമുണ്ട്..."

ഞാൻ മെല്ലെ പറഞ്ഞു. തൊണ്ട വരണ്ടു പോയിരുന്നു. സംസാരിക്കാൻ പോലും നാവു പൊങ്ങാത്ത അവസ്ഥ.

"ഹാവൂ... സമാധാനമായി..."

രാഹുൽ നെഞ്ചിൽ കൈവെച്ചു കൊണ്ട് ഒരു ദീർഘശ്വാസം വിട്ടു.

"നീ കണ്ണ് തുറക്കുന്നത് വരെ ഞങ്ങൾക്ക് ശ്വാസം നേരെ വീണിട്ടില്ലായിരുന്നു..."

സച്ചിൻ ബെഡിന്റെ അരികിൽ വന്നിരുന്നു. പാവങ്ങൾ... എന്നെയും കാത്ത് ഇത്രയും നേരം മുൾമുനയിൽ നിൽക്കുകയായിരുന്നല്ലോ ഇവർ.

"പിന്നെ... ആ മോതിരം..."

റോസ് പതുക്കെ, ശബ്ദം താഴ്ത്തി പറഞ്ഞു.

അവൾ പറഞ്ഞപ്പോഴാണ് എനിക്ക് അതിന്റെ കാര്യം ഓർമ്മ വന്നത്.

"അതെവിടെ...?"

ഞാൻ വെപ്രാളത്തോടെ ചുറ്റും നോക്കി.

"അത് ഞാൻ എടുത്തു വെച്ചിട്ടുണ്ട്..."

നിധി എഴുന്നേറ്റ് പോയി, മേശപ്പുറത്തിരുന്ന ഒരു ചെറിയ തടിപ്പെട്ടി എടുത്തു കൊണ്ടുവന്നു.

"ഇതിലുണ്ട്... ഇനി ആരും ഇത് തൊടരുത്... ആരും..."

അവൾ ഗൗരവത്തോടെ പറഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു താക്കീതുണ്ടായിരുന്നു.

ഞാൻ ആ പെട്ടിയിലേക്ക് നോക്കി. അതിനുള്ളിൽ, നിശബ്ദമായി ഉറങ്ങുന്ന ഒരു ദുരന്തം പോലെ ആ മോതിരം ഇരിക്കുന്നുണ്ടാവണം. അത് ഇനി പുറത്തു വരാതിരിക്കട്ടെ.

മുറിയിൽ വീണ്ടും നിശബ്ദത പടർന്നു. എല്ലാവരും പരസ്പരം നോക്കാൻ മടിക്കുകയായിരുന്നു. ഒടുവിൽ ആ മൗനം ഭേദിച്ചുകൊണ്ട് രാഹുൽ ചോദിച്ചു:

💬 Comments

View all comments