0%

Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

പതുക്കെയാണ് കഴിച്ചത്... കാരണം പെട്ടെന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നേയും എന്തെങ്കിലും എടുക്കാൻ തോന്നും.....

ഞാൻ അങ്ങനെ വിചാരിക്കുമ്പോൾ തന്നെ നിധി ആ സമയം കറക്റ്റ് ആയി എന്നേ നോക്കുകയും ചെയ്യും. പിന്നേ ഒരു മടിയാണ്...

എന്നാൽ എന്റെ ചിന്ത ബാക്കിയുള്ളവർക്കുണ്ടായിരുന്നില്ല....

എല്ലാവരും മൂക്ക് മുട്ടേ തിന്നുന്നുണ്ട്... സച്ചിനൊന്നും ഒരു മയവുമില്ല... അവന്റെ പ്ലേറ്റിൽ ചൊറിനെക്കാളും തിന്നിട്ട എല്ലാണ് കൂടുതൽ..

കണ്ടിട്ട് കൊതി വരുന്നുണ്ടെങ്കിലും എന്ത് ചെയ്യാൻ... 🥲

പതുക്കേ കഴിച്ച് കഴിച്ച് ഞങൾ എല്ലാവരും ഒരുമിച്ചാണ് എഴുന്നേറ്റത്...

എല്ലാവരും തിന്നിട്ട് ഏമ്പക്കം വിടുമ്പോൾ എന്റെ വയർ വിശന്നിട്ട് തന്തക്ക് വിളിക്കുകയാണ്‌....

കൈ കഴുകി പിന്നേ അവിടേ നിന്നില്ല.. തിരിച്ചു റൂമിലേക്ക് പോവാൻ തീരുമാനിച്ചു..

ഈ ദിവസം മൊത്തത്തിൽ അങ്ങ് മടുത്തു....

"അല്ല മോനെന്താ മുകളിലേക്ക് കയറുന്നേ.... "

ഞാൻ കോണിപടികൾ കയറുന്നത് കണ്ട ഗീതാന്റി ചോദിച്ചു...

ഇവർ ഇപ്പോ എവിടുന്ന് വന്നു....

"അല്ല ഞാ... ഞാൻ മുറിയിലേക്ക്.."

അവരോട് സംസാരിക്കുമ്പോൾ എന്തോ ഒരു ചമ്മൽ വന്നു എനിക്ക്...

"അതിന് മോന് തയാറാക്കിയ മുറി അടിയിലാണല്ലോ...."

അവർ സംശയ രൂപേണ എന്നോട് പറഞ്ഞു..

അടിയിലോ....

അപ്പോ അവൾ തന്ന മുറി ഏത്....

അപ്പോ മനപ്പൂർവം എന്നേ ഊമ്പിക്കാൻ ശ്രമിച്ചതാണ് ആ പൂ... മോള്...😐

"അത് അമ്മേ അവനാ മുറി ഇഷ്ടമായില്ല..., ഇവന് ഫാനും കട്ടിലും ഒന്നും വേണ്ടത്രേ അപ്പോ ഞാനാ എന്റെ മുറിയുടെ മുന്നിലുള്ള മുറി കൊടുത്തത്..."

എന്തെങ്കിലും പറയുന്നതിന് മുന്പേ ആ യക്ഷി പിന്നേയും വന്നു....

ഞാൻ അവളെ കൂർപ്പിച്ചു ഒന്ന്‌ നോക്കി...

എനിക്ക് ശരിക്കും ദേഷ്യം

💬 Comments

View all comments