Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
പിന്നേ അവൾ കാര്യമറിയാതെ ഉറങ്ങില്ല.... നിനക്ക് തന്നെ അറിയാവുന്നതല്ലേ അവളുടെ സ്വഭാവം..."
അവന് വീണ്ടും മറുപടി ഉണ്ടായിരുന്നില്ല...
സച്ചിൻ:-"എന്നിട്ട്.. നിന്റെ തീരുമാനം പോവാൻ തന്നെയാണോ..... ഇപ്പോ പോയാൽ നീ ഒരു ഭീരുവാണെന്ന് അവൾ വിചാരിക്കില്ലേ....."
ഞാൻ:-"ആ അതെനിക്ക് പ്രശ്നമില്ല..."
സച്ചിൻ:-"എനിക്ക് പ്രശ്നമുണ്ടെങ്കിലോ.... ഒന്ന് നോക്കിയതിന് അടിക്കാനുള്ള അവകാശമൊന്നും ആർക്കും ഇല്ല..."
ഈ മൈരനോട് ഞാൻ എങ്ങനെയുള്ള നോട്ടമാണ് നോക്കിയത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല...
പറഞ്ഞായിരുന്നെങ്കിൽ ഒരു തന്തക്ക് വിളി കെട്ടേനെ
ഞാൻ:-"അതൊന്നും വേണ്ട ഇവിടുന്ന് പോവാം... ഞാൻ അതൊക്കെ മറന്നു..."
സച്ചിൻ:-"നീയെന്തിനാ ഇങ്ങനെ പേടിക്കുന്നെ അവൾക്ക് ഒരു പണി കൊടുത്തിട്ടേ നമ്മൾ ഇവിടുന്ന് പോവുന്നുള്ളു.... എനിക്കും അവൾടെ സ്വഭാവമൊന്നും പറ്റിയിട്ടില്ല...."
ഓ അപ്പോ അതാണ് കാര്യം എന്റെ വിഷമം കണ്ടിട്ടല്ല അവന്റെ വിഷമം മാറ്റാനാണ് ഇവന്റെ ഉദ്ദേശം...
ഞാൻ :-"സച്ചിനേ നീ ഞാനൊന്ന് പറയുന്നത് കേൾക്ക്..."
സച്ചിൻ:-"നീ കൂടുതലൊന്നും കൊണക്കേണ്ട അവൾക്ക് ഒരു പണി കൊടുത്തിട്ടേ ഇവിടുന്ന് പോവുന്നുള്ളു.... നാൻ ഒരുതവണ സൊന്ന അത് നൂറ് തവണ സൊന്ന മാതിരി.."
രജനിയുടെ ഒരു ഡയലോഗും പറഞ്ഞു അവന് ഫോൺ കട്ട് ചെയ്തു...
അപ്പോഴേക്കും അടുത്ത കാളും വന്നിരുന്നു...
ഇത്തവണ രാഹുലാണ്...
ഇനി ഇവന്റെ വായിലിരിക്കുന്നത് കൂടേ കേൾക്കേണ്ടി വരുമോ... 😐
ഞാൻ കാൾ എടുത്തു...
ആദ്യമേ ഒരു പൊട്ടി തെറി പ്രതീക്ഷിച്ച എനിക്ക് അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...
"എടാ നിനക്ക് ഇവിടേ വന്നത് ഇഷ്ട്ടമായില്ലേ..... ഇല്ലെങ്കിൽ ഞാൻ നിങ്ങളേ കൂടുതൽ നിർബന്ധിക്കില്ല... നമ്മുക്ക്... നമ്മുക്ക് വേണേൽ നാളെ തന്നെ പോവാം..."
രാഹുൽ എന്റെ മനസ്സിലുള്ള കാര്യം അതേപോലെ അവതരിപ്പിച്ചപ്പോൾ എനിക്ക് അവനോട് പാവമാണ് തോന്നിയത്...
അവനായിരുന്നു ഇങ്ങോട്ട് വരാൻ ഏറ്റവും കൂടുതൽ സന്ദോഷം.... എന്നാൽ എനിക്ക് വേണ്ടി ആ സന്ദോഷം മാറ്റി വച്ചപ്പോൾ അതെന്നെ കുറച്ചു വേദനിപ്പിച്ചു....
"അതൊന്നും വേണ്ടടാ നല്ല
💬 Comments
View all comments