Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
ഫ്രണ്ട് സീറ്റിൽ ഇരുന്നത്...
അതേതായാലും നന്നായി.....
അവൾ വീണ്ടും കാർ ഓടിക്കാൻ തുടങ്ങി...
"എടാ ഇതാണ് ശ്രീ നിധി..., എന്റെ കസിനാണ്... നമ്മടെ അതേ പ്രായമാണ് ഇവളും. ചുരുക്കി പറഞ്ഞാൽ നമ്മളെല്ലാം ഒരേ ക്ലാസിലാണ് പഠിക്കാൻ പോവുന്നത്.... "
രാഹുൽ അവളേ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു...
ഞാൻ സച്ചിനേ ഒന്ന് നോക്കി... അവൻ കണ്ണടച്ച് കൈ കൂപ്പി വലിയ പ്രാത്ഥനയിലാണ്...
എന്നേം കൂടേ അവന്റെ പ്രാർത്ഥനയിൽ ചേർക്കാൻ പറഞ്ഞാലോ.....
പേടിയില്ലാത്ത രണ്ടു പേർ മാത്രമേ ആ കാറിൽ ഉണ്ടായിരുന്നുള്ളു.... അത് മുന്നിലിരിക്കുന്ന രണ്ട് വാഴകളാണ്..
രാഹുൽ വിശേഷങ്ങൾ ഒക്കെ ചോദിക്കുന്നുണ്ടെങ്കിലും മ്മ്, ആ.., ഓ എന്നല്ലാതെ ഒരക്ഷരം അവൾ മിണ്ടുന്നില്ല...
അവൾക്ക് വലിയ താൽപ്പര്യമില്ല എന്ന് രാഹുലിനും തോന്നിക്കാണും കുറച്ചു കഴിഞ്ഞപ്പോൾ അവനും നിശബ്ധനായി....
ഇവൾ പോകുന്ന സ്പീഡ് കണക്കാക്കുകയാണെങ്കിൽ ഇപ്പോൾ തന്നെ കുറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞു
രാഹുലിന്റെ വാക്കും കേട്ട് നടന്നിരുന്നെങ്കിലുള്ള അവസ്ഥയേ കുറിച്ച് ഞാൻ ആലോചിച്ചു.... ഹോ ഓർക്കാൻ കൂടേ വയ്യ...💀
"അതേയ് ഇനി എത്ര ദൂരമുണ്ട്.... "
യാത്ര ചെയ്ത് മടുത്ത ഞാൻ അവളോട് ചോദിച്ചു....
എന്റെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നോക്കി ആ സൺഗ്ലാസ് ഒന്ന് താഴ്ത്തി... ആരടേ നീ എന്നുള്ള മട്ടിൽ...
"അതേയ് റോഡ് മുന്നിലാണ് അല്ലാതെ അവന്റെ മുഖത്തല്ല.... "
സച്ചിനാണ് അത് പറഞ്ഞത്...
ഉഫ് സിങ്കം....
അവന് ദേഷ്യം തലക്ക് പിടിച്ചു തുടങ്ങിയിരുന്നു....
ഞങളുടെ കൂട്ടത്തിൽ ലൂക്കിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും അവന് തന്നെയാണ് മുന്നിൽ.....
പക്ഷേ എത്ര ദേഷ്യകാരനാണെങ്കിലും പെണ്ണുങ്ങളെ കണ്ടാൽ അവന്
💬 Comments
View all comments