Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
"അല്ല ഇവിടെയെന്താ ആരെയും കാണാത്തേ വണ്ടിപോലും കുറച്ചാണല്ലോ റോഡിലൂടെ പോവുന്നത്..."
പിൻ ഒന്ന് ചാരി കിടന്നുകൊണ്ട് ഞാൻ ചോദിച്ചു...
ഹോ എന്തൊരു സുഖം.....
"ചില പ്രത്യേക ദിവസങ്ങളിൽ ഇവിടേ ഇങ്ങനെയാണ്.... പിന്നേ കുറച്ചു നേരം മിണ്ടാതെ ഇരുന്നാൽ നന്നായിരുന്നു എനിക്ക് ഡ്രൈവ് ചെയ്യണം...."
അവൾ ഒരു പരുക്കൻ മട്ടിൽ പറഞ്ഞു...
പക്ഷേ അവസാനം പറഞ്ഞത് എനിക്കത്ര പിടിച്ചില്ല അവൾക്ക് ഡ്രൈവ് ചെയ്യണംപോലും...
ഇതിന് ഡ്രൈവ് എന്നൊന്നും അല്ല പറയുക... 😤
പിന്നേ ഞാൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല......
ഞാൻ പുറത്തേക്കു കണ്ണും നട്ടിരുന്നു...
വളരേ വേഗത്തിലാണ് മരങ്ങളും ചെടികളും വീടുകളുമെല്ലാം പിന്നിലോട്ട് പായുന്നത്... എങ്ങനെ പായാതിരിക്കും ഇവൾ വിമാനമല്ലേ ഓടിക്കുന്നത്....
എന്നാൽ പുറത്തേ കാഴ്ചകളിൽ ഒരു കാര്യം മാത്രമാണ് അനങ്ങാതെ നിൽക്കുന്നത്. അതൊരു വലിയ മലയായിരുന്നു. ഇതിനു മുൻപ് ഞാൻ ഇത്രയും വലിയ മല കാണുന്നത് ബാഹുബലി സിനിമയിലായിരുന്നു. ഏകദേശം അതുപോലെ ആകാശം മുട്ടെ ഉയരം തോന്നിക്കുന്ന വെള്ളചാട്ടമൊക്കെയുള്ള നല്ല ഭംഗിയുള്ള ഒരു പർവതം....
അതിന് കൂടുതൽ ഭംഗി നൽകുന്നത് അതിനു മുകളിൽ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രനായിരുന്നു.... നിലാവെളിച്ചത്തിൽ തിളങ്ങി മുകളിൽ നിന്നും മാത്രം വരുന്ന വെള്ളച്ചാട്ടം മാത്രം മതി ഏതൊരാളുടെയും മനസ്സൊന്ന് തണുപ്പിക്കാൻ....
എന്റെ മനസ്സും ഒന്ന് തണുത്തു....
ചില കാര്യങ്ങൾ ഒക്കെ പോക്കാണെങ്കിലും മൊത്തത്തിൽ സ്ഥലം കൊള്ളാം....
മുഖത്തടിക്കുന്ന കാറ്റിന്റെ സുഖത്തിൽ എന്റെ കണ്ണുകൾ പതിയേ അടഞ്ഞു....
"ദേവാ എണീക്ക് സ്ഥലമെത്തി.... "
സച്ചിന്റെ ശബ്ദം എന്റെ കാതുകളിൽ കേട്ടെങ്കിലും എനിക്ക് കണ്ണ് തുറക്കാനായില്ല.... അത്രക്കും സുഖമായിരുന്നു അപ്പോൾ.....
"എടാ മൈരേ എണീക്ക് സ്ഥലമെത്തി എന്ന്... "
സച്ചിൻ എന്റെ ശരീരം കുലുക്കി പറഞ്ഞു...
"എന്റെ പൊന്ന് മൈരേ എന്താടാ നിന്റെ ഒക്കെ പ്രശ്...."
എന്റെ വായ അപ്പോഴേക്കും സച്ചിൻ പൊത്തിപിടിച്ചിരുന്നു.....
"ഒന്ന് പതുക്കേ പറയടാ...."
സച്ചിൻ ശബ്ദം താഴ്ത്തി പറഞ്ഞു....
അപ്പോഴാണ് എനിക്ക് സ്വബോധം വന്നത് പെട്ടെന്ന് ഉറക്കത്തിൽ നിന്നും എണീച്ചതിന്റെ ദേഷ്യത്തിൽ ഞാൻ പരിസരം നോക്കാതെയാണ് സംസാരിച്ചത്...
ഞാൻ ചുറ്റും ഒന്ന് നോക്കി...
അപ്പോഴതാ മുന്നിലൊരു ദേവത എന്നേ തന്നെ നോക്കി
💬 Comments
View all comments