0%

Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

മുഖത്ത് തലോടികൊണ്ട് ചോദിച്ചു...

തള്ളടേ ചെവിയും കണ്ണും ഒക്കെ അടിച്ചു പോയി എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...

"ആ മതി മതി ബാക്കി വിശേഷങ്ങൾ നാളെ ചോദിക്കാം "

രാഹുലിന്റെ മാമനാരുന്നു അത്

പുള്ളിയെ കാണാൻ ഗില്ലിയിലേ പ്രകാശ് രാജിന്റെ അതേ ലുക്ക്‌ ആയിരുന്നു..

വെള്ളയും വെള്ളയും ഡ്രെസ്സും ഈ രാത്രിയിൽ മുഖത്ത് ഒരു കറുത്ത കണ്ണടയും കഴുത്തിൽ ചെയിനും... കയ്യിൽ എന്തൊക്കെയോ തരം ചരടുകളും.. എപ്പോ നോക്കിയാലും ചിരിച്ചിരിക്കുന്ന മുഖവും...

അവളുടെ തന്ത തന്നെ..... 😐

പക്ഷേ ഈകാണുന്നതെല്ലാം ഇയാൾ ഉണ്ടാക്കിയതാണെങ്കിൽ ഇയാൾക്കൊരു കുതിരപ്പവൻ കൊടുക്കണം...

ഞങ്ങൾ മൂന്ന് പേരും അകത്തേക്ക് കയറി... പുറത്തുനിന്നു കാണുന്നപോലെ തന്നെയായിരുന്നു അകത്തും നല്ല വലുപ്പം തോന്നിക്കുന്നുണ്ട്. എന്നാൽ വീണ്ടും അതായിരുന്നില്ല ആകർഷണം വീടിനുള്ളിൽ അലങ്കരിച്ച് വച്ചിരിക്കുന്ന ആന്റിക്സ് ആയിരുന്നു...

ഇവർക്ക് ഇതിനും മാത്രം പഴയ സാധനങ്ങൾ എവിടുന്നു കിട്ടുന്നു അതുമല്ല ഇതെല്ലാം കണ്ടാൽ തന്നെ അറിയാം ഒരുപാട് വിലപിടിപ്പുള്ള സാധനങ്ങൾ ആണെന്ന്.

അത് പണ്ടായിരുന്നെങ്കിലും ഇപ്പോഴാണെങ്കിലും...

"മോളേ ശ്രീ..... "

രാഹുലിന്റെ മാമി അതായത് ഗീതാന്റി നിധിയേ വിളിച്ചു...

എന്തോ അവൾ ആദ്യത്തെ വിളിയിൽ തന്നെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു...

"നീ ഇവർക്ക് ആ മുറിയൊക്കെ കാണിച്ചു കൊടുത്തേ.."

അവൾ വന്നതും ആന്റി അവളോടായി പറഞ്ഞു....

അത് കേട്ടതും അവൾ പിന്നേയും എന്നേ നോക്കി...

ഇതിനും മാത്രം എന്ത് മൈരാണ് എന്റെ മുഖത്തുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല....

"വാ.... "

ആവൾ താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു...

നിലത്ത് ചായം പൂശിയതുകൊണ്ടാവാം നടന്നു പോവുമ്പോൾ

💬 Comments

View all comments