0%

Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

ആ മുറിയുടെ പ്രധാന ആകർഷണം ഒരു ടീവി പോലേ ഉണ്ടാക്കി വച്ച ഒരു ജനലാണ്. പൂർണമായും ചില്ലുകൊണ്ടാണ് അതുണ്ടാക്കിയിരിക്കുന്നത്... തുറക്കാനുള്ള സംവിധാനവും അതിന്റെ തിണ്ണയിൽ കാലു നീട്ടി സുഖമായി ഇരിക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്...അതിലൂടെ നേരേ നോക്കിയാൽ ആ മലയും അത്യാവശ്യം ഗ്രാമവും ഒക്കെ നല്ല പെയിന്റിംഗ് പോലേ കാണാൻ സാധിക്കും...

ഒറ്റ നോട്ടത്തിൽ നല്ല ക്ലാരിറ്റിയുള്ള ടീവി ഓൺ ചെയ്തു വച്ചത് എന്നേ പറയു അത്രക്കും മനോഹരം....

ഇനി ഇത് വല്ലോം ആണോ എന്റെ മുറി...

ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു ഇതല്ല... കാരണം ചുമരുകളിൽ അവളുടെ നല്ല ക്യൂട്ട് ഫോട്ടോസ് കാണാം..

ഇതവളുടെ മുറി തന്നെ. ഞാൻ ഉറപ്പിച്ചു..

ഇനി എന്നേ അവളുടെ മുറിയിൽ വല്ലോം കയറ്റി കിടത്തോ...? 🤔

അവളുടെ റൂമിനു തൊട്ടടുത്തായി വേറൊരു മുറിക്കൂടിയുണ്ട് ഇനി ചിലപ്പോ അതായിരിക്കുമോ... അങ്ങനെയാണെങ്കിൽ അവിടെയും ഒരു ജനൽ കാണാതിരിക്കില്ല... അപ്പോൾ എനിക്കും ആ കാഴ്ചകൾ കാണാം....

ഞാൻ മനസ്സിൽ പല കണക്കുകൂട്ടലും നെയ്തു....

ഞാൻ നിധിയേ നോക്കി അവൾ അവളുടെ റൂമിന്റെ മുന്നിൽ ഡോറിൽ ചാരി കയ്യും കെട്ടി എന്നേ തന്നെ നോക്കി നിൽക്കുകയാണ്...

"അതാണ് നിന്റെ മുറി... "

അവൾ കണ്ണുകൊണ്ട് എന്റെ ബാക്കിലേക്ക് നോക്കി പറഞ്ഞു...

ഞാൻ തിരിഞ്ഞു നോക്കി....

അവളുടെ റൂമിന് നേരേ മുന്നിലായി ഒരു റൂം കൂടേ ഞാൻ കണ്ടു... അത് പൂട്ടികിടക്കുകയാണ്...

ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് തല തിരിച്ചു

കറക്റ്റ് സമയം തന്നെ ഒരു ചാവി എന്റെ മുഖത്ത് വന്ന് പതിക്കുകയും ചെയ്തു...

മുഖത്ത് തട്ടി താഴേക്ക് പതിക്കാൻ നിന്ന ആ ചാവിയേ ഞാൻ എങ്ങാനൊക്കെയോ കൈപിടിയിൽ ഒതുക്കി....

അവൾ ഒരു ഭാവവ്യതാസവുമില്ലാതെ എന്നേ തന്നെ നോക്കി നിൽക്കുകയാണ്..

എനിക്കെന്തോ അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നുന്നില്ല... അത്രക്ക് തീവ്രത ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക്...

ഇതെങ്കിൽ ഇത് എന്ന് വിചാരിച്ച് ആ ആ വാതിൽ തുറന്ന് കണ്ണടച്ചു...

ഈശ്വര നല്ല മുറിയായിരിക്കണേ....

ഞാൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ ഒരു ചുവട് ഉള്ളിലേക്ക് എടുത്തു വച്ചു...

കണ്ണുകൾ തുറക്കാൻ നിന്നതും ആരോ

💬 Comments

View all comments